ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ കാലത്തിൻ്റെ പോക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
കാലത്തിന്റെ പോക്ക്

കാലം കലിതുള്ളി ഓടാൻ തുടങ്ങി..
സഹിച്ചില്ല പോലും മനുഷ്യർ തൻ പേക്കൂത്ത്
പ്രളയമായ്, വ്യാധിയായ് ഓരോന്ന് വന്നിട്ടും
ഒട്ടു പഠിക്കാതെ മാനുഷർ കാട്ടുന്നു പേക്കൂത്തുകൾ
പീഡനം, കൊലപാതകം.. പിന്നെ കൊറേ രാഷ്ട്രിയ കോമാളിത്തരം
ഉള്ളതും കൊണ്ട് മിണ്ടാതിരുന്നാൽ
പിന്നെയും നേടാം ഒത്തിരി ഒത്തിരി
പറയുന്നോരുടെ വായ് പൊത്തി മൂടി
അഹങ്കാരിച്ചെമ്പാടും പാഞ്ഞുനടന്നു
ഓട്ടം പിന്നെ നിന്നില്ല.. കാരണം.. പിറകേ ഓടി കാലവും മഹാമാരിയെ കൂട്ടി.
ജീവനുവേണ്ടി കരഞ്ഞുകൊണ്ട് ആളുകൾ നെട്ടോട്ടമോടുമ്പോൾ..
ആർത്തു ചിരിച്ചു ദൈവവും
കിട്ടിയോ ശിക്ഷ നിങ്ങൾക് ലോകരെ?
കിട്ടാൻ കിടക്കുന്നു പിന്നെയും നിങ്ങൾക്..

ആര്യനന്ദ.പി.എം
4 A കതിരൂർ ഈസ്റ്റ് യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 14/ 10/ 2020 >> രചനാവിഭാഗം - കവിത