വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണത്തിൻെറ ആവശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണത്തിൻെറ ആവശ്യകത

ആരോഗ്യം മനുഷ്യൻെറ സമ്പത്താണ്. രോഗത്തിനല്ലാ രോഗം വരാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. വൃത്തിയില്ലായ്മയാണ് പല രോഗങ്ങൾക്കും കാരണം. പരിസ്ഥിയിയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്ന പലതും മനുഷ്യൻ വരുത്തിവച്ച വിനകളാണ്. വ്യക്തി ശുചിത്വം പോലെതന്നെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും. മനുഷ്യൻെറ ദുഷ്ട പ്രവൃത്തികളുടെ അനന്തര ഫലങ്ങളാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന ഭീഷണികൾ. വൃക്ഷങ്ങളും പക്ഷികളും നദികളും പരിസ്ഥിതി സംരക്ഷണത്തിൻെറ പ്രധാന ഘടകങ്ങളാണ്. ജീവരാശികൾക്കാവശ്യമായ പ്രാണവായു ലഭിക്കുന്നതിന് വൃക്ഷങ്ങളാവശ്യമാണ്. സ്വാർത്ഥ മോഹിയായ മനുഷ്യൻ പ്രകൃതിയിലെ വൻ മരങ്ങളെല്ലാം വെട്ടിനശിപ്പിച്ചു. വെട്ടിനശിപ്പിച്ചവയ്ക്കു പകരം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനവർ തയ്യാറായില്ല. വനപ്രദേശങ്ങൾ മൊട്ടക്കുന്നുകളാവാൻ ഇതു കാരണമായി. വൃക്ഷനാശം മണ്ണൊലിപ്പിനും മണ്ണിൻെറ വളക്കൂറു നഷ്ടപ്പെടുന്നതിതിനും ഇടയാക്കി. ജീവൻ നിലനിർത്തുനതിന് സസ്യ ജന്തു ജാലങ്ങൾക്ക് ശുദ്ധ ജലമാവശ്യമാണ്. വനനശീകരണത്തോടെ പുഴകൾ വറ്റി വരണ്ടു. ജലമലിനീകരണത്തിന് പല കാരണങ്ങളുണ്ട്. വൃക്ഷനാശവും രാസവളപ്രയോഗങ്ങളും കീടനാശിനി പ്രയോഗങ്ങളുമാണ് ജലമലിനീകരണത്തെ കൂടുതൽ രൂക്ഷമാക്കുന്നത്. അതിൻെറ ഫലമായി ജലജീവികളും ജലസസ്യങ്ങളും നശിക്കാനിടയായി. പരിസ്ഥിതി നേരിടുന്ന മറ്റൊരു പ്രശ്നമാണ് വായു മലിനീകരണം. ലക്ഷോപലക്ഷം വാഹനങ്ങളിൽ നിന്നുയരുന്ന പുറന്തള്ളുന്ന പുകപടലങ്ങളും അന്തരീക്ഷ വായുവിനെ കൂടുതൽ മലിനപ്പെടുത്തുന്നു. മനുഷ്യൻ അശ്രദ്ധയോടെ വലിച്ചെറിയുന്ന ചപ്പുചവറുകളും മറ്റ് പാഴ്വസ്തു്ക്കളും പ്രകൃതി നശീകരണത്തിന് ഇടയാകുന്നു.പ്ലാസ്റ്റിക്കിൻെറ ഉപയോഗം പ്രകൃതി നേരിടുന്ന ഒരു വലിയ ഭീഷണിയാണ്. ഇന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉപകരണങ്ങൾ ഉപയോഗ ശൂന്യമായി കഴിയുമ്പോൾ നമ്മുടെ ചുറ്റുപാടും നാം വലിച്ചെറിയുന്നു. ഇത് മണ്ണിൻെറ ഫലഭൂയിഷ്ടത നശിപ്പിക്കുക മാത്രമല്ല സസ്യജാലങ്ങൾക്ക് വളരാനുള്ള സാധ്യതകൂടി ഇല്ലാതാകുന്നു. വെള്ളത്തിൽ വീഴുന്ന പ്ലാസ്റ്റിക്കുപകരണങ്ങൾ വെള്ളത്തിൽ പൊങ്ങികിടന്ന് ജലശുദ്ധീകരണത്തിൻെറ ഫാക്ടറികളിൽ നിന്ന് ഒഴുക്കിവിടുന്ന മലിന ജലം മാരകമായ രോഗങ്ങൾക്കു കാരണമാകുന്നു. ഇവിടെയാണ് നാം ഉണർന്ന് ചിന്തിക്കേണ്ടത്. മാലിന്യം ഉറവിടങ്ങളിൽ തന്നെ നിർമാർജ്ജനം ചെയ്യാൻ ശീലിക്കണം. അതിനായി പലപലമാർഗങ്ങൾ സ്വീകരിക്കേണ്ടതായിട്ടുണ്ട്. പൈപ്പ് കമ്പോസ്റ്റായും ജൈവവള പ്ലാൻറുകളായും ബയോഗ്യാസായും മറ്റും ഈ മാലിന്യങ്ങളെ നമ്മുടെ വീട്ടു വളപ്പിൽതന്നെ നിർമാർജ്ജനം ചെയ്താൽ ഒരു പരിധിവരെയെങ്കിലും നമ്മുടെ പരിയരം ശുചിത്വത്തോടെ സൂക്ഷിക്കാൻ നമുക്ക് കഴിയുമെന്ന കാര്യത്തിൽ സംശയം വേണ്ട.

അമയ മനോജ്
5 C വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം