ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/കിട്ടുവിന്റെ കണ്ണൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിട്ടുവിന്റെ കണ്ണൻ

ഒരു ഗ്രാമത്തിൽ കിട്ടും എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവന്റെ വീട്ടിൽ ഒരു പശു ഉണ്ടായിരുന്നു. ആ പശുവിനു ഒരു കുട്ടി ഉണ്ടായിരുന്നു. അവന്റെ പേര് കണ്ണൻ എന്നായിരുന്നു. ആ കണ്ണനെ കിട്ടുവിനു വലിയ ഇഷ്ടം ആയിരുന്നു. എപ്പോഴും കിട്ടു കണ്ണന്റെ കൂടെ കളിച്ചു നടക്കുമായി രുന്നു.

അങ്ങനെ ഇരിക്കെ കണ്ണൻ വലിയ മൂരികുട്ടൻ ആയി. എല്ലാവരെയും കുത്തുമായിരുന്നു. എന്നാൽ കിട്ടുവിനെ കണ്ണന് വലിയ ഇഷ്ടമായിരുന്നു. ഒരു ദിവസം കിട്ടു രാവിലെ എണീറ്റ് വന്നപ്പോൾ വീടിന്റെ മുമ്പിൽ രണ്ടു ആൾക്കാർ വന്നുനിൽക്കുന്ന. അവർ അച്ഛന് കുറച്ചു രൂപ കൊടുക്കുന്നു. എന്നിട്ട് അച്ഛൻ കണ്ണനെ അവർക്ക് കൊടുത്തു. ഇതു കണ്ട കിട്ടു കണ്ണന്റെ അരികിൽ പോയി അച്ഛൻ കിട്ടുവിനോട് പറഞ്ഞു :മോനെ അവനെ അവർക്ക് കൊടുത്തതാണ്.അവനെ ഇനി ഇവിടെ നിർത്തിയിട്ട് കാര്യമില്ല. അവൻ പൊയ്ക്കോട്ടെ ഇത് കേട്ട് കിട്ടു വിനു സങ്കടമായി. കിട്ടു കണ്ണനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

അങ്ങനെ കണ്ണനെ അവർ കൊണ്ടുപോയി.കിട്ടുകണ്ണൻ പോവുന്നതും നോക്കിനിന്നു.

സായുജ്.കെ
2 B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ