സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./അക്ഷരവൃക്ഷം/ ഭൂമിഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിഗീതം

ഒരു തരുവായ് എനിക്ക് നീ തണലൊരുക്കി
സ്വപ്നങ്ങൾ തണലിൽ വിരിഞ്ഞു പൊന്തി

സമൃദ്ധമായി കുടിക്കുവാൻ നീ ജലവും നൽകി
തിമിർത്തു പെയ്യുന്ന മഴയും നൽകി

നീ പച്ചപ്പിനാൽ തീർത്ത കാടു നൽകി
ഒരു മഴുവാലതിൽ വേരു ഞാൻ വെട്ടി മാറ്റി.....

നിന്റെ കാട്ടു പൂഞ്ചോലയും
ആകാശവും
ഒക്കെയും ഇന്നു ഞാൻ കവർന്നെടുത്തു

മാറു പിളർന്നു ഞാൻ മണി മാളിക തീർത്തപ്പോൾ.....
യന്ത്രങ്ങളാൽ അടിവേരു പറിച്ചപ്പോൾ......

ഹൃദയം തുരന്ന്‌ മന്നെടുക്കുമ്പോൾ...
അറിഞില്ലോരിക്കലും അമ്മേ... നിൻ വേദന

ഇനി ഒരു മഴക്കായ്‌ കാത്തുനിൽക്കേണ്ട ഞാൻ
ഇനി ഒരു വെയിലിലും നീ തണലേകില്ല

മുടികെട്ടഴിച്ചു നീ കലി തുള്ളി തീരുമ്പോൾ
ഒരു മൃത്യു ഗോളമായ് ഈ ഭൂമി മാറുന്നു.......

ഗൗതം വിജയ്
9 C സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത