എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/ഗോ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ കൊറോണ

        ഗോ കൊറോണ
വുഹാനിൽ നിന്നുദിച്ചു ഞാൻ
ലോകമാകെ പടർന്നുഞാൻ
ലോകമെൻ കാൽക്കീഴിലിന്ന്
മുൾക്കിരീടം ചൂടിയ കൊറോണഞാൻ.
       കോവീഡ് എന്ന ഓമനപ്പേരിൽ
       നാടു നീളെ അലയുന്നു ഞാൻ
       വമ്പൻ രാഷ്ട്രങ്ങൾ എൻ മുന്നിൽ
       ഭയന്നുവിറച്ചുനിന്നിടുന്നു.
ലോകം മുഴുവൻ കൈപ്പിടിയിലാക്കി
നീ ലോകത്തെ കവർന്നെടുത്തപ്പോൾ
ഭൂമിയുടെ രക്ഷക്കായ്
കൊറോണയായ് ഞാൻ ഉദയം ചെയ്തു
      സാമൂഹ്യഅകലം എനിക്കാപത്ത്
      നിങ്ങളതാ തുടങ്ങിക്കഴിഞ്ഞു.
     ലോകമെങ്ങും ലോക്ക്ഡൗൺ
      നിങ്ങളോ കൂട്ടിലടക്കപ്പട്ട ജീവനുകൾ.