ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ
പ്രതീക്ഷ
ജനാലകൾക്കപ്പുറം നിലാവുറങ്ങുന്നു
എത്രയോ
ശുഭ്രമാണിന്നു നിശ!
ദേശാടനപ്പക്ഷികൾ
തിരികെ വന്നെന്നാലും
എത്ര നിശബ്ദമീ
താരകാകാശം!
ദൂരെ ദൂരെയായ്
ആതുരാലയത്തിന്റെ
ചുമരകൾക്കുള്ളിലലയുന്നെൻ ചേതന
എവിടെയോ .... നേർത്ത ഞരക്കങ്ങൾ ,തേങ്ങൽ ,
നനുത്ത പാദപതനങ്ങൾ ,
തണുത്ത നിശ്വാസങ്ങൾ ,നിഗൂഢ മർമ്മരങ്ങൾ ....
നിന്റെ മരുന്നു മണക്കുന്ന വിരിപ്പുകൾ
പാതി വഴിയിൽ പിരിഞ്ഞ ശ്വാസം ,
വിരിഞ്ഞ മന്ദസ്മിതം ,
പകലിരവുകളറിയാതെ കൊഴിഞ്ഞ വസന്തം ....
അടഞ്ഞ കൺപോളകൾക്കുള്ളിൽ പിടയും ആർദ്ര മിഴികൾ ..
ഓർത്തെടുക്കുമ്പോൾ വഴുതിയകലുന്ന ഓർമ്മകൾ
ഹൃദയം പറയാൻ ബാക്കിവച്ച വാക്കുകൾ .....
വിരൽ പിടിച്ചരികിലിരിക്കാനുമാകാതെ
വിദൂരമീ രാവിന്റെ
മറുപാതിയിൽ ഞാനുണർന്നുമുറങ്ങിയും
തളർന്നിരിക്കുന്നു...
നിന്റെ മറയുന്ന ചേതനയെ
ചേർത്തു വയ്ക്കാൻ ....... എന്നോർമ്മയിൽ
മണിമുഴക്കമായി
നിനക്കേറെ പ്രിയമുള്ള വാക്ക്
എന്നും നമുക്കായ് സൂക്ഷിച്ചു വെയ്ക്കുവാൻ
നിറമുള്ള മയിൽ പീലിത്തുണ്ട് .....
ദർശൻ ജോൺ അബ്രഹാം
|
8 A ജി.എച്ച്.എസ്.എസ് പോരൂർ വണ്ടൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത