ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/ഈ മഹാമാരിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. ഉളിക്കൽ/അക്ഷരവൃക്ഷം/ഈ മഹാമാരിയിൽ എന്ന താൾ ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/ഈ മഹാമാരിയിൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ മഹാമാരിയിൽ

തികച്ചും അവിശ്വസനീയമായ വരവായിരുന്നു കൊറോണയുടേത് ! വിളിക്കാത്ത സദ്യ ഉണ്ണാൻ വന്നവൻ പോലെ ജീവനെ കാർന്ന് തിന്നുന്നു. ശാസ്ത്രത്തെയും സാങ്കേതിക വിദ്യകളെയും ഒന്നടങ്കം പിടിച്ചുകുലുക്കി.എന്താവും ഈ ലോകത്തിന്റെ അവസ്ഥ !!ഇന്ന് ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ തന്നെ ജീവിക്കുന്നു.ചെരുപ്പ് പോലും ഇല്ലാതെ നടന്ന വഴിയാത്രക്കാരനും ആഡംബര വാഹനം കൊണ്ടുല്ലസിച്ചവൻ അത് കാഴ്ചവസ്തുവായ് പോർച്ചിൽ നിർത്തിയും ഇന്ന് നിശ്ചലമായി വീടിനുള്ളിൽ കഴിയുന്നു. പാവങ്ങളുടെ വിശപ്പടക്കുന്ന റേഷനരിയെ പുച്ഛിച്ചവനും ഇന്നതിന്റെ രുചി നുണയുന്നു. ആര്ഭാടങ്ങളോടെ മണ്ണിൽ വിലസി നടന്നവൻ ഈ 'വലിയ'ചെറിയ വൈറസിനെ ഭയന്ന് ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്നു. ഇതിലൂടെ തന്നെ മനുഷ്യൻ എത്ര വലിയ 'ചെറിയ'വൻ ആണെന്ന് നമുക്ക് മനസ്സിലാക്കാം. പ്ലാവും മാവും വകവെക്കാതെ എല്ലാം മുറിച്ചുനീക്കി ഇന്റർലോക്കുമിട്ട് ചുറ്റുമതിൽ ഉയർത്തിയവൻ പ്ലാവുകൾ തേടിയിറങ്ങി, ചക്കയുടെ പഴയ മധുരം നുണയുന്നു!! എന്തിന് !ചക്കക്കുരു പോലും പെറുക്കി എടുക്കുന്നു. മാവിൻ ചുവട്ടിൽ പോയി മാങ്ങ എണ്ണുന്നു. മണ്ണ് തൊടാത്തവൻ കൃഷിക്ക് ഒരുങ്ങുന്നു എന്താല്ലേ...........

സ്വന്തം ജീവനു പോലും വിലകൽപ്പിക്കാതെ ആണ് മറു ജീവനായി ആരോഗ്യപ്രവർത്തകരും നഴ്സുമാരും എല്ലാം ഓടിയെത്തുന്നത്. അവരുമിന്ന് സ്വന്തം കാര്യം മാത്രം നോക്കി നിന്നാലോ?? മനുഷ്യത്വത്തിന്റെ ഉറവിടം വറ്റിയിട്ടില്ല എന്നതിന് തെളിവാണിത് ! വർഗീയതകൾ ഇല്ലാതെ ഇന്ന് സമൂഹം ഇറങ്ങിത്തിരിക്കുമ്പോഴും ഓൺലൈനിലൂടെയും രാഷ്ട്രീയ തല്ലുകൾ നടന്നുവരുന്നു!!

പണത്തിനായി കൂടപ്പിറപ്പുകളെ പോലും നോക്കാൻ നേരമില്ലാതെ പാഞ്ഞവനും, ഇന്നൊരു വിശ്രമകാലം. മണ്ണിൻ ഗന്ധവും വിയർപ്പിൻ ഉപ്പും അരിഞ്ഞു പഴയകാല കർമ്മങ്ങൾ വീണ്ടെടുക്കാം.... ഇനിയുമൊരു വീണ്ടെടുപ്പിനായി നമുക്ക് വീട്ടിൽ ഇരിക്കാം അല്ലാതെന്തു വഴി?

റസീന.കെ.എം
9 B ജി.എച്ച്.എസ്.എസ് ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 02/ 2022 >> രചനാവിഭാഗം - ലേഖനം