ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/നാലു കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
23:33, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ചെറുപുഷ്പം യു പി എസ് ചെമ്പൻത്തൊട്ടി/അക്ഷരവൃക്ഷം/നാലു കൂട്ടുകാർ എന്ന താൾ ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/നാലു കൂട്ടുകാർ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാലു കൂട്ടുകാർ

കാട്ടിലുള്ള ഒരു പ്ലാവിലാണ് മിട്ടു അണ്ണാൻ താമസിച്ചിരുന്നത്. മിട്ടു വൃത്തിയുള്ളവനായിരുന്നു . മിട്ടുവിന്റെ കൂട്ടുകാരായിരുന്നു ടിങ്കു പന്നിയും ,മിന്നു മുയലും, ചേലൻ കുരങ്ങനും . ഒരു ദിവസം ഇവർ കളിക്കുകയായിരുന്നു . പെട്ടന്ന് പ്ലാവിൽ നിന്ന് ഒരു പഴുത്ത ചക്ക താഴെ വീണു. കൊതിയോടെ എല്ലാവരും ഓടിച്ചെന്നു . കൈയും മുഖവും വൃത്തിയാക്കി വന്നാൽ ചക്കപ്പഴം തിന്നാം എന്ന് മിട്ടുവണ്ണാൻ പറഞ്ഞു. എന്നാൽ ടിങ്കു പന്നിക്ക് അക്കാര്യം തീരെ ഇഷ്ടമല്ലായിരുന്നു. അവൻ ഓടിച്ചെന്ന് ചക്ക പഴം തിന്നാൻ ഒരുങ്ങി അപ്പോൾ ബാക്കിയുള്ള കൂട്ടുകാരെല്ലാം ടിങ്കുവിനോട് പറഞ്ഞു "അയ്യോ ടിങ്കു അങ്ങനെ ചെയ്യല്ലേ ,നീ എവിടെയെല്ലാം കയറി നടക്കുന്നതാ ?കൊറോണ പിടിപെടും.. പകരുന്ന രോഗമാണ് നമുക്കെല്ലാവർക്കും രോഗം വരും" . മിട്ടു അണ്ണാൻ സോപ്പും വെള്ളവുമായി എത്തി. അങ്ങനെ കൂട്ടുകാരെല്ലാം കയ്യും മുഖവും കഴുകി സ്നേഹത്തോടെ ചക്കപ്പഴം കഴിച്ചു. 'ഗുണപാഠം ...ശുചിത്വമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം'

ജ്വാല മരിയ
2 C ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കഥ