സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന/അക്ഷരവൃക്ഷം/ അനുഭവക്കുറിപ്പ്1

12:34, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അനുഭവക്കുറിപ്പ്1

ഞാൻ ആഷ്മിൻ ദേവ് എന്റെ വിദ്യാലയത്തിെന്റെ പേര് സെന്റ് ആന്റണീസ് ഗവ: എൽ.പി.സ്കൂൾ എന്നാണ് എനിക്ക് സ്കൂളിൽ ധാരാളം കൂട്ടുകാർ ഉണ്ടായിരുന്നു അതുപോലെ തന്നെ ഒത്തിരി സ്നേഹം നൽകുകയും നന്നായി പഠിപ്പിക്കുകയും ചെയ്യുന്ന അദ്ധ്യാപകരും ഇനി ഞാൻ എന്റെ വിഷയത്തിലേക്ക് കടക്കാം എനിക്ക് ഈ അവധിക്കാലം ഒട്ടും തന്നെ സുഖകരമല്ല കാരണം എന്താണെന്നല്ലേ കൊറോണ ഈ കൊറോണ ആരാണെന്ന് അറിയേണ്ടേ ലോകത്തെ ആകമാനം വിഴുങ്ങിയ ഒരു വൈറസ് കോവിഡ് _ 19 എന്ന ഈ മഹാവിപത്ത് കാരണം എന്റെ സ്കൂളിലെ അവസാന വർഷമായ നാലാം ക്ലാസ്സിൽ മുഴുവൻ ദിവസവും പോകാൻ കഴിഞ്ഞില്ല പരീക്ഷയും എഴുതാൻ കഴിഞ്ഞില്ല കൊറോണ എന്ന ഈ മഹാമാരി കാരണം ഞങ്ങളുടെ രസകരമായ കുറേ ക്ലാസ്സുകൾ നഷ്ടമായി പെട്ടെന്നായിരുന്നു അറിയിപ്പ് സ്കൂളുകൾ എല്ലാം അടയ്ക്കണം പരീക്ഷകൾ നിർത്തി വെയ്ക്കണം വീട്ടിൽ നിന്നും വിളിക്കാൻ വന്നപ്പോഴാണ് ഇനി ഈ സ്കൂളിലോട്ട് ഞങ്ങൾക്ക് വരാൻ കഴിയില്ലല്ലോ എന്നോർത്തത് അതിനാൽ കൂട്ടുകാരോടും ടീച്ചർമാരോടും നന്നായി യാത്ര പറയാൻ പോലും കഴിഞ്ഞില്ല പ്രതീക്ഷിച്ചിരുന്ന ഒരു വിടവാങ്ങൽ ആയിരുന്നെങ്കിലും അപ്രതീക്ഷിതമായി വന്ന ഈ വിടവാങ്ങൽ ഞങ്ങളെ എല്ലാവരേയും വളരെ സങ്കടത്തിലാഴ്ത്തി ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോൾ എനിക്ക് സങ്കടം ഇല്ല കാരണം നമ്മുടെ ലോകത്തെ രക്ഷിക്കാൻ നാം എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ നാം ഓരോരുത്തരും ബാദ്ധ്യസ്ഥരാണ് അതിനാൽ കോവിഡ്- 19 എന്ന ഈ മഹാമാരിയെ തുടച്ചു നീക്കാൻ നമുക്ക് ഒത്തൊരുമിച്ച് നീങ്ങാം കൊറോണയെ തുരത്താൻ ലോകാരോഗ്യ സംഘടനയുടെ എല്ലാ നിയമാവലികളും പാലിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

ആഷ്മിൻ ദേവ്
4 A സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ