എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/എൻ്റെ മുത്തശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ മുത്തശ്ശി


എൻ്റെ പൊന്നു മുത്തശ്ശി
നന്മയുളള മുത്തശ്ശി
കഥകൾ പറയുന്ന മുത്തശ്ശി
പഴമകൾ പറയുന്ന മുത്തശ്ശി
സുന്ദരി മുത്തശ്ശി
വെളുപ്പിനെഴുന്നേൽക്കണം
പല്ലുകൾ ശുചിയാക്കണം
പിന്നെയോ കുളിച്ചീടേണം
ദൈവത്തോട് പ്രാർത്ഥിച്ചീടേണം
നന്നായി പഠിച്ചീടേണം
മുത്തശ്ശി തന്നുടെ ആഹാരം
പറമ്പിലെ കായ്കളും കിഴങ്ങുകളും
തൊടിയിലെ ഇലക്കറികളും
അതാണെത്ര ആരോഗ്യം
നമുക്കും കണ്ടു പഠിച്ചീടാം


 

സ്നേഹമഹേഷ്
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത