ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിസംരക്ഷണം

പ്രകൃതി അമ്മയാണ്,പ്രകൃതിയെ അമ്മയെ സ്നേഹിക്കുന്നത് പോലെ സ്നേഹിക്കണം.നമുക്ക് ചുറ്റുമുള്ളതെല്ലാം പ്രകൃതിയുടെ വരദാനമാണ്.വലിയമലകളും വനങ്ങളുമെല്ലാം അതിൽ ചിലതാണ്.മരങ്ങൾ വെട്ടിനശിപ്പിച്ചും മലകൾ ഇടിച്ചും നാം പ്രകൃതിയോട് വളരെ വലിയ ക്രൂരതയാണ് കാണിക്കുന്നത്.പ്ലാസ്റ്റിക്കുകളും അവശിഷ്ടങ്ങളുമെല്ലാം പൊതുസ്ഥലങ്ങളിലും നദികളിലും വലിച്ചെറി‍ഞ്ഞും തോടുകൾ മണ്ണിട്ട് മൂടിയും വയലുകൾ നികത്തിയും നാം പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയ്ക്ക് ഇന്ന് നമുക്ക് പ്രകൃതി തിരിച്ചടി തന്നു കൊണ്ടിരിക്കയാണ്,അതിന് ഉദാഹരണമാണ് പലരതരം രോഗങ്ങളും മഹാപ്രളയവുമെല്ലാം.മനുഷ്യൻ കെട്ടി ഉയർത്തിയ കെട്ടിടങ്ങളും സ്വപ്നങ്ങളും നിലം പതിക്കാൻ നിമിഷങ്ങൾ മതിയായിരുന്നു.നാം എത്ര മാത്രം പ്രകൃതിയെ സ്നേഹിക്കുന്നുവോ അത്രമാത്രം പ്രകൃതി നമ്മെ തിരിച്ചും സ്നേഹിക്കും.മറിച്ചായാൽ അനുഭവം നമ്മുടെ മുന്നിൽ തന്നെയുണ്ട്.

ശിവാനി പി
3 B ജി വി എച്ച് എസ് എസ് കൊടുവള്ളി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം