എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം/അക്ഷരവൃക്ഷം/അനാഥനായ ബാലൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം/അക്ഷരവൃക്ഷം/അനാഥനായ ബാലൻ" സം‌രക്ഷിച്ചിരിക്കുന്ന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അനാഥനായ ബാലൻ

ഇറ്റലിയിൽ വർഷങ്ങൾക്കുമുമ്പ് ടൂറിൻ എന്ന പട്ടണത്തിൽ പീറ്റർ എന്നൊരു ബാലനുണ്ടായിരുന്നു.അവന് ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചുപോയി അവൻ്റെ അച്ഛൻ കുറച്ചു വർഷങ്ങൾക്ക് ശേഷം പീറ്ററിന് ഒരമ്മയുടെ സ്നേഹം കിട്ടാൻ വേണ്ടി പീറ്ററിൻ്റെ അച്ഛൻ വേറെ ഒരു വിവാഹം ചെയ്തു.അച്ഛൻ ഉദ്ദേശിച്ചതിന് മറിച്ചായിരുന്നു സംഭവം. പീറ്ററിൻ്റെ രണ്ടാനമ്മയ്ക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു. അച്ഛൻ രാവിലെ ജോലിക്കുപോകുന്നതുവരെ രണ്ടാനമ്മ മൂന്ന് പേരെയും നല്ലതുപോലെ ലാളിക്കുമായിരുന്നു.രാവിലെ ഉണരുമ്പോൾ ചായയോടൊപ്പം കഴിക്കാൻ  വല്ലതും കൊടുക്കുമ്പോൾ പീറ്ററിനാണ് കൂടുതൽ കൊടുക്കുന്നത്. എന്നാൽ അച്ഛൻ ജോലിക്ക് പോയതിനുശേഷം രണ്ടാനമ്മ പീറ്ററിന് കൊടുത്തതെല്ലാം എടുത്ത് തൻ്റെ മക്കൾക്ക് കൊടുക്കും. ഇത്കണ്ട് അവർ ചിരിച്ച് ആസ്വദിക്കും. പീറ്റർ ഇത് കണ്ട് വിഷമിക്കും.കൂടാതെ പാത്രം കഴുകാനും കിണറ്റിൽനിന്ന് വെള്ളം കോരികൊണ്ടുവരാനും ചെടിക്ക് വെള്ളം ഒഴിക്കാനും പീറ്ററിനോട് തനിയെ ചെയ്യാൻ പറയും. മറ്റുള്ളവർ മുറിയിലിരുന്ന് കളിക്കുകയും ചെയ്യും. ഉച്ചഭക്ഷണം കഴിക്കാനൻ ഇരിക്കുമ്പോൾ ഒരു റൊട്ടിക്കഷണമോ വല്ലോം കൊടുക്കും.ബാക്കിയെല്ലാം മറ്റുള്ളവർക്കും കൊടുക്കും.അച്ഛൻ വരുമ്പോൾ ഒടുക്കത്തെ ലാളനയും. ഇങ്ങനെ കുറേ നാൾ കഴിഞ്ഞുപോയി. ഒരു ദിവസം അച്ഛൻ വീട്ടിലുള്ള ദിവസം രണ്ടാനമ്മ പറഞ്ഞു "എൻ്റെ ലാളനകാരണം അവൻ മഹാ അഹങ്കാരിയായി മാറി.ഇനി എൻ്റെ മക്കളുടെ കൂടെ ഇവനെ കിടത്താൻ കഴിയില്ല". ഇത് അച്ഛനും ശരിവച്ചു.പിറ്റേന്ന് മുതൽ പീറ്ററിൻ്റെ ചായ്പിൽ പായ വിരിച്ചായിരുന്നു കിടപ്പ് .പിന്നെയും കുറേനാൾ കഴിഞ്ഞ് രണ്ടാനമ്മ അച്ഛനോട് പറഞ്ഞു "അവനിപ്പോൾ ഭയങ്കര ദേഷ്യമാണ്. ഇനി അവനെ ഈ വീട്ടിൽ താമസിപ്പിക്കാൻ കഴിയില്ല. അവനെ പറഞ്ഞുവിടണം" ആദ്യമൊക്കെ അചഛന് മടിപ്പ് തോന്നിയെങ്കിലും പിന്നീട് അച്ഛൻ അതിന് വഴങ്ങേണ്ടിവന്നു.പിറ്റേ ദിവസം പീറ്ററിൻ്റെ അച്ഛന് അവധിയായിരുന്നു.അച്ഛൻ പീറ്ററിനേയും കൂട്ടി കാട്ടിൽ വിറക് ശേഖരിക്കുവാൻ പോകുകയാണെന്നും പറഞ്ഞ് കൊണ്ടുപോയി."ഹോ! ക്ഷീണിച്ചു. ഇനി കുറച്ച് നേരം ഒന്ന് മയങ്ങാം" അച്ഛൻ ഉറങ്ങുകയാണെന്ന് നടിച്ചു.പീറ്റർ ഉറങ്ങിയെന്ന് ഉറപ്പിച്ചതിനു ശേഷം അവൻ്റെയടുത്ത് അച്ഛൻ അഞ്ച് യൂറോയുടെ നാണയം വെച്ചിട്ട് ഓടി പോയി.പീറ്റർ എഴുന്നേറ്റ് നോക്കിയപ്പോൾ അച്ഛനെ കാണുന്നില്ല. അവൻ ചതിക്കപ്പെട്ടെന്ന് അവന് മനസ്സിലായി.അവൻ അവിടെയിരുന്ന അഞ്ച് യൂറോയും കൊണ്ട് മുന്നോട്ട് നടന്നു. കുറച്ച് ദൂരം ചെന്നപ്പോൾ അവൻ ഒരു വലിയ പട്ടണം കണ്ടു.മിലാൻ എന്നായിരുന്നു ആ പട്ടണത്തിൻ്റെ പേര്. അവൻ ആ പട്ടണത്തിൽ രണ്ട് ദിവസം തങ്ങാൻ തീരുമാനിച്ചു. ഭക്ഷണം വാങ്ങിക്കാൻ അവൻ്റെ കയ്യിലുള്ള പണം തികയുമായിരുന്നില്ല. അതുകൊണ്ട് അവൻ രണ്ട് യുറോയ്ക്ക് ഒരു കാപ്പി കുടിച്ചു.അങ്ങനെ രാത്രിയായി.പീറ്റർ കിടക്കാൻ ഒരു സ്ഥലം അന്വേഷിച്ച് നടന്നപ്പോൾ അവനൊരു കടയുടെ വരാന്തയാണ് കണ്ടത്. ആ വരാന്തയിൽ അവൻ കിടക്കാൻ തീരുമാനിച്ചു.രാത്രിയിൽ ആകാശത്തേക്ക് നോക്കി അവൻ സ്വന്തം അമ്മയെ അലോചിച്ച് ഉറങ്ങി. നേരം പുലർന്നു.എങ്ങോട്ട് പോകണമെന്നറിയാതെ പീറ്റർ വരാന്തയിൽതന്നെ വിഷമിച്ച് ഇരുന്നു. അവൻ യാത്രാക്ഷീണം കൊണ്ട് വീണ്ടും മയങ്ങി. അവൻ കിടന്ന കടയുടെ ഉടമ കട തുറക്കാൻ വന്നപ്പോൾ പീറ്ററിനെ അയാൾ  കണ്ടു. അയാളുടെ പേര് മൾഡീനി എന്നായിരുന്നു. അദ്ദേഹം ഒരു ധനികനായ  കച്ചവടക്കാരനായിരുന്നു.മൾഡീനി പീറ്ററിനെ വിളിച്ചുണർത്തി എവിടെനിന്ന് വന്നതാണെന്ന് ചോദിച്ചു .അവൻ പറഞ്ഞു "ഞാൻ ടൂറിനിൽ നിന്ന് വന്നതാണ് .എൻ്റെ രണ്ടാനമ്മയും അച്ഛനും കൂടി എന്നെ പുറത്താക്കി. എനിക്കിപ്പോൾ ആരും ഇല്ല".മൾഡീനി അവനെ ആശ്വസിപ്പിച്ചു " സാരമില്ല ഞാൻ നിന്നെ എൻ്റെ വീട്ടിലേക്ക് കൊണ്ടുപോകാം" അങ്ങനെ അവർ വീട്ടിൽചെന്നു.വീട് കണ്ടപ്പോൾ പീറ്റർ അമ്പരുന്നു. ഒരു വലിയ ബംഗ്ലാവ്.വീട്ടിനകത്ത് കയറി ഇരുന്നു. അവന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. അവർ അവന് വയർ നിറയെ ഭക്ഷണം കൊടുത്തു. ഒരു നിമിഷം അവൻ അവൻ്റെ അമ്മയെ ഓർത്തു അവൻ സങ്കടപ്പെട്ടു. മൾഡീനി അവനെ അടുത്തുള്ള സ്കൂളിൽ ചേർത്തു.പീറ്റർ പഠിക്കാൻ ബഹു മിടുക്കനായിരുന്നു. കുറച്ചുദിവസങ്ങൾകൊണ്ട് അവൻ ആ സ്കൂളിലെ എറ്റവും മിടുക്കനായ കുട്ടിയായി മാറി.ഇതു കണ്ട് മൾഡീനി സന്തോഷിച്ചു.ഒരു ദരിദ്രനായ കുട്ടി ഇത്ര മിടുക്കനാണെന്ന് അവൻ കരുതിയില്ല. അവനെ നല്ല ഒരു ഉദ്യോഗസ്ഥൻ ആക്കാൻ മൾഡീനി തീരുമാനിച്ചു.പീറ്റർ നല്ലതുപോലെ പഠിച്ചു. വർഷങ്ങൾക്ക് ശേഷം, ലോകമാകെ കൊറോണ എന്ന മഹാമാരി പടർന്നുപിടിക്കുന്നു കാലം. ഇറ്റലിയിലും അതിൻ്റെ ഭീകരത അനുഭവപ്പെട്ട് തുടങ്ങി. ഇറ്റലിയിലെ ഒരു വലിയ ആശുപത്രിയിലെ ഡോക്ടറായി മാറി പീറ്റർ.കൊറോണ ബാധിച്ച രോഗികളെ ചികിത്സിച്ച് വരുകയായിരുന്നു.അടുത്തത് ഒരു വൃദ്ധനായിരുന്നു.പീറ്റർ അയാളുടെ മുഖത്തേക്ക് നോക്കി. നല്ല പരിചയമുള്ള മുഖം.ആ വൃദ്ധൻ്റെയടുത്ത് ചോദിച്ചു" താങ്ങൾക്ക് കുടുംബം ഇല്ലേ?" വൃദ്ധൻ പറഞ്ഞു "ഞാൻ വീട്ടിൽ ജോലിയില്ലാതെ ഇരിക്കുന്നത് കണ്ട എൻ്റെ രണ്ടാം ഭാര്യയും മക്കളും എന്നെ പുറത്താക്കി.ഞാൻ പണ്ട് എൻ്റെ മകനെ ഉപേക്ഷിച്ചിരുന്നു. അതിൻ്റെ ശിക്ഷയായി ദൈവം എനിക്ക് തന്നതാണ് ഈ രോഗം" ഇത്രയും കേട്ടതും പീറ്ററിൻ്റെ കണ്ണ് നിറഞ്ഞു. അവൻ ഉറക്കെ വിളിച്ചു "അച്ഛാ...!" പീറ്റർ കാര്യങ്ങളെല്ലാം പറഞ്ഞ് കൊടുത്തു.പീറ്റർ അവൻ്റെ അച്ഛൻ്റെ രോഗം ദേതമാക്കി.പിന്നീട് അവൻ പുതിയ വീട് വെച്ച് അവർ അവിടെ സുഖമായി കഴിയുന്നു.

അഹമ്മദ് സെയാൻ ബിൻ നെജീബ്
5A എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ