സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/അപ്പുവിന് പറ്റിയ അബദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവിന് പറ്റിയ അബദ്ധം

ഒരിടത്ത് അപ്പു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു .അവൻ വൃത്തി ഇല്ലാത്ത കുട്ടിയാണ് .അമ്മയും ടീച്ചറും വൃത്തിയായിട്ടു നടക്കണം എന്ന് പറഞ്ഞാലും അവൻ കേൾക്കില്ല .അവൻ വയർ നിറഞ്ഞാലും കണ്ണിൽ കാണുന്നതെല്ലാം വാരി വലിച്ച് തിന്നുമായിരുന്നു .നഖം വൃത്തിയാക്കാറില്ല നഖം വളരുമ്പോൾ അത് കടിച്ചു തിന്നും .അങ്ങനെ ഇരിക്കെ ഒരു ദിവസം വെെകിട്ടു കളി കഴിഞ്ഞു വീട്ടിൽ വരുന്ന വഴി അവൻ ഒരു കടയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചു . കൈ കഴുകാതെയാണ് അവൻ ഭക്ഷണം കഴിച്ചത് . രാത്രിയായപ്പോൾ അവന് കടുത്ത വയറു വേദന അനുഭവപെട്ടു . 'അമ്മ ഉടനെ തന്നെ അവനെ ആശുപത്രിയിൽ എത്തിച്ചു . ഡോക്ടർ പറഞ്ഞു ,വൃത്തിയില്ലാത്ത കൈ കൊണ്ട് ഭക്ഷണം കഴിച്ചത് കൊണ്ടാണ് രോഗം പിടിപെട്ടത് ഇനി ഒരിക്കലും കൈ കഴുകാതെ ഭക്ഷണം കഴിക്കരുത് . അതിനു ശേഷം അപ്പു ഒരിക്കലും കൈ കഴുകാതെ ഭക്ഷണം കഴിച്ചിട്ടില്ല .

അഭിന . എ.ബി.
5 D സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ