ജി.എം.യു.പി.എസ്. പള്ളിക്കര/അക്ഷരവൃക്ഷം/ ഭൂമി നമ്മുടേത്
ഭൂമി നമ്മുടേത്
പണ്ട് പണ്ട് അയൽക്കാട് എന്നൊരു ഗ്രാമം ഉണ്ടായിരുന്നു.ആ ഗ്രാമത്തിലുള്ളവർ കൃഷി ചെയ്താണ് ജീവിച്ചിരുന്നത്. അവിടെ ചെറിയൊരു വനം ഉണ്ടായിരുന്നു.വനമെന്ന് പറഞ്ഞാൽ ഒരു കൊച്ച് പ്രദേശം.നിറയെ മരങ്ങൾ, പുല്ലുകൾക്കിടയിൽ നിന്ന് എത്തി നോക്കുന്ന പൂക്കൾ, കളകളം പാടിയൊഴുകുന്ന പുഴ... അവിടെയുള്ള ജീവികളെല്ലാം ഗ്രാമവാസികളുടെ കൂട്ടുകാരായിരുന്നു. ഗ്രാമവാസികളുടെ വളർത്തുമൃഗങ്ങൾ ആ കാട്ടിലെ നിത്യ സന്ദർശകരായിരുന്നു. അവിടത്തെ കുട്ടികൾ എന്നും ആ കാട്ടിൽ കളിക്കാൻ പോകുമായി രുന്നു. ഒരു ദിവസം ആ സ്ഥലത്തിൻ്റെ ഉടമസ്ഥൻ തിരിച്ചെത്തി. ഒരു തടിയൻ. മല്ലു!വിദേശത്തായിരുന്നു അയാൾ ഇത്രയും നാൾ.ഒരു ക്രൂരൻ! കുട്ടികളും മൃഗങ്ങളും അവിടെ കളിക്കുന്നത് കണ്ടതോടെ മല്ലുവിന് കലികയറി.അയാൾ അവരെയെല്ലാം ഓടിച്ചു. വനത്തിനു ചുറ്റും വലിയ മതിൽ കെട്ടിപ്പൊക്കി. മരങ്ങളെല്ലാം മുറിച്ചു.മണിമാളിക പണിതു. തൊട്ടടുത്ത് ഒരു കിണർ കുഴിച്ചു.കാലം കടന്നുപോയി.വേനലെത്തി.മല്ലുവിൻ്റെ കിണർ വറ്റി.ഗ്രാമവാസികളുടെ നന്മ അയാൾക്ക് തുണയായി. അവരുടെ വെള്ളം അയാളും പങ്കിട്ടു. ഒരു ദിവസം അയാൾ ഗ്രാമത്തിൽ നിന്ന് വെള്ളവുമായി തിരിച്ചു വരികയായിരുന്നു. പെട്ടെന്ന് അയാൾക്ക് തല കറങ്ങി.ഗ്രാമത്തിലെ മരങ്ങൾ അയാൾക്ക് തണൽ നൽകി. അവശനായ അയാളെ ഗ്രാമവാസികൾ സഹായിച്ചു. മല്ലുവിന് തെറ്റ് മനസിലായി. അന്നു തന്നെ അയാൾ ചുറ്റുമതിൽ പൊളിച്ചു. മഴക്കാലം വന്നു. വീടിനു മുന്നിൽ ഓടി കളിക്കുന്ന കുട്ടികളെ അരികിൽ വിളിച്ച് മല്ലു ഓരോ മരത്തൈകൾ നൽകി." ഇവ ഇവിടെ തന്നെ നടുക. ഇതാണ് എൻ്റെ പ്രായശ്ചിത്തം." അങ്ങനെ കുട്ടികളും മല്ലുവും ഗ്രാമവാസികളും സന്തോഷത്തോടെ അവിടെ കഴിഞ്ഞു.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ