ജി എച്ച് എസ്സ് എസ്സ് മൊറാഴ/അക്ഷരവൃക്ഷം/രോഗപ്രതിരോധം -നമ്മുടെ ആരോഗ്യം ,നമ്മുടെ ഉത്തരവാദിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:16, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13081 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം -നമ്മുടെ ആരോഗ്യം ,നമ്മുടെ ഉത്തരവാദിത്വം

2020 മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതൽ രോഗങ്ങൾ പടരാൻ സാധ്യതയുള്ള വർഷമാണ്. സാക്രമിക വർഷങ്ങളിലാണ് പകർച്ചവ്യാധികൾ അധികം പടരുന്നത് എന്നാണ് ശാസ്ത്രലോകം പറയുന്നത്. 2017 ലാണ് നേരത്തെ രോഗ പകർച്ചയുണ്ടായത് .കാലാവസ്ഥ വ്യതിയാനം കാരണം ഈ വർഷം രോഗം പെരുകുമെന്നാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കാനായാൽ വകർച്ചവ്യാധികളെ നേരിടാനാകും. പ്രതിദിനം പ്രതിരോധം എന്ന മുദ്രവാക്യവുമായി ആരോഗ്യ ജാഗ്രത എന്ന പേരിൽ കേരളം വലയൊരു യജ്‍‍ഞത്തിനും തുടക്കം കുറിച്ചിരിക്കുകയാണ്. ശുചീകരണ പ്രവർത്തനങ്ങളില്ലടേയും ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും നമുക്കും അതിൽ പങ്കാളികളാകാം.

പകർച്ചവ്യാധി നിയന്ത്രണവും ശുചിത്വപരിപാലനവും ഓരോ പൗരന്റെയും ഉത്തരവാദിത്വമായി ഏറ്റെടുത്താൽ മാത്രമെ നമുക്ക് കേരളത്തെ മഹാവിപത്തുകളിൽ നിന്നും രക്ഷപ്പെടുത്താൻ കഴിയുകയുള്ളു.കാലാവസ്ഥവ്യതിയാനവും കേരളഭൂപ്രകൃതിയും ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങളും കാരണം പലതരത്തിലുള്ളരോഗങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പൊട്ടിപുറപ്പെടാറുണ്ട് .ചിക്കുൻഗുനിയ , ഡെംഗിപനി, H1N1 ,എലിപ്പനി , മലേരിയ , കുരങ്ങുപനി ,മഞ്ഞപ്പിത്തം ഡിഫ്തീരിയ തുടങ്ങിയ ശ്രദ്ധിച്ചില്ലെങ്കിൽ മരണകാരണമായിതീരാവുന്ന രോഗങ്ങളാണ് നമ്മെ പിടികൂടുന്നത് . ഇതിനിടയിൽ അപൂർവ്വമായാണെങ്കിലും വെസ്റ്റ് നൈൽഫീവർ, നിപ്പ , കൊറോണ വൈറസ് എന്നിവയും നമ്മെ അറിയിക്കുന്നുണ്ട് . ഇവ ഓരോന്നിനെയും പ്രതിരോധിക്കാനുള്ള ബോധപൂർവ്വമായ ഇടപെടലുകളാണ് നമുക്കാവശ്യം . പരിസരശുചീകരണവും രോഗകാരികളായ സൂക്ഷ്മ ജീവികളെ ഉറവിടങ്ങളിൽതന്നെ നശിപ്പിക്കാനുള്ള ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളുമാണ് നാം നടത്തേണ്ടത് . ഓരോ വ്യക്തിയും പ്രതിരോധത്തിലേർപ്പെടുക ഓരോ ദിവസവും പ്രതിരോധത്തിലേർപ്പെടുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം .” നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം " എന്നതാണ് ആർദ്രം ജനകീയ കാമ്പയിനിന്റെ ഭാഗമായി നമ്മുടെ സർക്കാർ മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം .ഇതു നടപ്പിലാക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് .

മഴക്കാലപൂർവ്വ ശുചീകരണം , കൊതുക് നിരീക്ഷണെ കൊതുകിന്റെ ഉറവിടനശീകരണമുൾപ്പെടെയുള്ള കൊതുക് നിയന്ത്രണം , ജലസ്രോതസ്സുകളുടെ ക്ളോറിനേഷൻ രോഗനിരീക്ഷണം ,ലബോറട്ടറി പരിശോധന ,രോഗകാരണം വിശകലനം നടത്തി രോഗനിയന്ത്രണം ,ബോധവത്കരണം തുടങ്ങിയവയെല്ലാം നമ്മുടെകൂടി ഉത്തരവാദിത്വമാണ്. വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക ,കൊതുക് കടിയിൽ നിന്നും രക്ഷ നേടുന്നതിനുള്ള നടപടികൾ സ്വീകരിക്കുക രോഗം വന്നാൽ എത്രയും പെട്ടെന്ന് ചികിത്സ നേടുക ഇവ വഴി നമുക്ക് നമ്മുടെ ആരോഗ്യവും നാടിന്റെ സംരക്ഷണവും നടപ്പിലാക്കാൻ കഴിയും .അതിനായി നമുക്ക് ഓരോരുത്തർക്കും ഒന്നിച്ച് നിന്ന് പ്രവർത്തിക്കാം .

ആദിത്ത് പാച്ചേനി
9 ബി ജി.എച്ച്.എസ്സ്.എസ്സ് മൊറാഴ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം