യു.ജെ.ബി.എസ് കുഴൽമന്ദം/അക്ഷരവൃക്ഷം/റോക്കറ്റ് യാത്ര.
റോക്കറ്റ് യാത്ര.
അമ്മയും അച്ഛനും അപ്പുവും പിന്നെ ഞാനും കൂടി റോക്കറ്റിൽ യാത്ര ചെയ്യുകയാണ്. ആകാശം മുട്ടി നിൽക്കുന്ന മലനിരകൾ, കുഞ്ഞ് ഉറുമ്പുകൾ പോലെ കാണുന്ന കൊച്ചു വീടുകൾ, വെള്ള പ്പഞ്ഞി മിഠായി പോലെ ആകാശത്ത് പരന്നു കിടക്കുന്ന മേഘ കൂട്ടങ്ങൾ .ആകാശത്തിലൂടെ അങ്ങ് അമ്പിളി അമ്മാവന്റെ അടുത്തെത്തി. വെളുത്ത് സുന്ദരനായി പ്രകാശിച്ച് നിൽക്കുകയായിരുന്നു നമ്മുടെ അമ്പിളിമാമൻ. അവിടെ ഇറങ്ങി ചാടികളിച്ചു. ഓടി കളിച്ചു. ചുറ്റും വെള്ളപൊട്ടുകൾ പോലെ ആകാശത്ത് മിന്നുന്നുണ്ടായിരുന്നത് തിളങ്ങുന്ന നക്ഷത്രങ്ങളായിരുന്നു.എന്നാൽ അമ്പിളിമാമന്റെ അടുത്ത് ആരും ഉണ്ടായിരുന്നില്ല. എന്തു രസമായിരുന്നു അവിടെ കളിക്കാൻ ....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ