കണ്ണാടി എസ് എച്ച് യു പി എസ്/അക്ഷരവൃക്ഷം/വ്യാപനം

Schoolwiki സംരംഭത്തിൽ നിന്ന്
18:45, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യാപനം


ആരാണ് ദൈവത്തെ കൂപ്പുന്നതെന്നില്ല
ആരാണ് ദൈവത്തെ കൂപ്പാത്തതെന്നില്ല
നേരറിവില്ലതലയുന്ന മർത്യൻ്റെ
മരണകണക്കിൽ കൂട്ടലും കുറയ്ക്കലും

ഘോരവിപത്തിനു അടിമയാണ് നാം
മാരക വൈറസിൻ വ്യാപനം ഭീകരം
പാരിതിലേറെയും രാജ്യങ്ങളൊക്കയും
മാറിയാൽ മാലേറി നില്പതുകാക്ൺകനാം

ദുരന്തങ്ങളനവധി താങ്ങി നാമിതുവരെ
മാരകമൊന്നിത്ര കണ്ടില്ലി ദൈവമെ
ദൂരത്തുകണ്ടിരുന്നിന്നിലെ യോളവും
ചാരത്തുകാണ്മതിനേറ്റം ഭയാനകം

നമ്മെയെല്ലാം ദൈവത്തിലർപ്പിച്ച്
ജാഗ്രതയോടെ ലോക്ഡണിലാകാം
പ്രാർത്ഥനയോടെ നിറമിഴികളോടെ
ആശ്രയം സർവ്വശക്തനിലാകാം

 

എവിലിൻ ബിനോയ്
5എ എസ് എച്ച് യുപി കണ്ണാടി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത