ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം
വിലാസം
പൂക്കോട്ടുംപാടം

മലപ്പുറം ജില്ല
സ്ഥാപിതം11 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ആംഗലേയം
അവസാനം തിരുത്തിയത്
03-03-2010Ghsspookkottumpadam



ഏറനാടിന് തിലകച്ചാര്‍ത്തായി വിലസുന്ന നിലമ്പൂര്‍ കോവിലകത്തിന് 12 കിലോമീറ്റര്‍ കിഴക്കായി സൈലന്റ് വാലിയുടെ ബഫര്‍സോണായി പ്രഖ്യാപിച്ച അമരമ്പലം റിസര്‍വ്വ് വനത്തിനടുത്ത് സാക്ഷാല്‍ പരമേശ്വരന് ചന്ദ്രക്കല എന്നതുപോലെ തിളങ്ങുന്നു പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ !


ചരിത്ര താളുകളിലൂടെ

== 3 ഏക്കര്‍ ഭൂമിയും 25000 രൂപയും സര്‍ക്കാറിനു നല്‍കിയാല്‍ ഗവണ്‍മെന്റ് മേഖലയില്‍ ഹൈസ്ക്കൂള്‍ ആരംഭിക്കും എന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അമരമ്പലം പഞ്ചായത്ത് പ്രസിഡണ്ട് പി.എം. അബ്രഹാം മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു ജനകീയ കമ്മറ്റി രൂപീകരിച്ചു. പരേതയായ ശ്രീ. ചക്കനാത്ത് മീനാക്ഷിയമ്മ 3 ഏക്കര്‍ ഭൂമി സംഭാവന നല്‍കി. ഉദാരമതികളായ നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത 25,000 രൂപ സര്‍ക്കാറില്‍ അടച്ചു. അങ്ങനെ അമരമ്പലം പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.

1980 ല്‍ പണിത ആദ്യകെട്ടിടം,

1974 ജൂലൈ 11 നു മാമ്പറ്റയിലെ മദ്രസ കെട്ടിടത്തില്‍ അന്നത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആയിരുന്ന ശ്രീ സുധാമന്‍ സ്ക്കൂള്‍ ഉത്ഘാടനം ചെയ്തു. ശ്രീ ബഞ്ചമന്‍ ആയിരുന്നു ആദ്യത്തെ ഹെ‍ഡ്മാസ്റ്റര്‍. 1975 ല്‍ മൂന്ന് ഷിഫ്റ്റായി പായംപാടം ‍ജി.എല്‍.പി. സ്ക്കൂളിലേക്ക് ക്ലാസ്സുകള്‍ മാറ്റി. പുതിയ കെട്ടിട നിര്‍മ്മാണം എന്നിട്ടും പൂര്‍ത്തിയായില്ല. പുതിയ കെട്ടിടത്തിനുവേണ്ട് പൂക്കോട്ടുംപാടത്ത് സ്ക്കൂള്‍ കമ്മറ്റി ഹര്‍ത്താല്‍ ആചരിച്ചു. കമ്മറ്റി 140 എം.എല്‍.എ മാരെ കണ്ട് നിവേദനം നല്‍കി. കമ്മറ്റി ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയയെ കണ്ടു നിവേദനം നല്‍കി. കമ്മറ്റിയുടെ ആവശ്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരച്ചു.1980 ല്‍ ഇന്നത്തെ സ്ഥലത്ത് കെട്ടിടം പണിത് ക്ലാസ്സുകള്‍ മാറ്റി. 20 ക്ലാസ്സുകളുള്ള കെട്ടിടം നിലവില്‍ വന്നു. 1995-96 വര്‍ഷം റിട്ടയേഡ് വില്ലേജ് ഓഫീസര്‍ ശ്രീ. പി.യു. ജോണിന്റെ നേതൃത്വത്തില്‍ പി.ടി.എ. പൊതുജനങ്ങളില്‍ നിന്ന് പിരിവെടുത്ത് 3 ക്ലാസ്സുകളുള്ള പി.ടി.എ. ഹാള്‍ പണികഴിപ്പിച്ചു. 03/12/1999 നു നിലമ്പൂര്‍ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച രണ്ട് ക്ലാസ്മുറികളുള്ള കെട്ടിടത്തിന്റെ ഉത്ഘാടനം നിര്‍വഹിക്കപ്പെട്ടു. നാല് ക്ലാസ്മുറികളുള്ള കെട്ടിടം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച് 11/10/2000 നു ഉത്ഘാടനം ചെയ്തു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രണ്ട് മുറികളുള്ള സ്റ്റേജ് കം ക്ലാസ് റൂം പി.ടി.എ നിര്‍മ്മിച്ചു. തുടര്‍ന്ന് 20/03/2004 വര്‍ഷം എസ്.എസ്.എ യുടെ ഫണ്ട് ഉപയോഗിച്ച് നാലു ക്ലാസുമുറികളും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്ന് ക്ലാസുമുറികളും നിര്‍മ്മിച്ചു.2004-05 വര്‍​ഷം രണ്ട് ക്ലാസ് മുറികള്‍ ഹയര്‍സെക്കണ്ടറിക്കായി ശ്രീ.ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ യുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചു.2005-06 ല്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് ക്ലാസ് മുറികളും പണിതു. ശ്രീ. അബ്ദുള്‍ വഹാബ് എം.പി. യുടെ അഞ്ചുലക്ഷം ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും 10 കെട്ടിടങ്ങളിലായി 35 ക്ലാസ്സ് മുറികളുണ്ടെങ്കിലും ഇപ്പോഴും സെഷണല്‍ സമ്പ്രദായമാണ് നിലനില്‍ക്കുന്നത്.

==

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കുമായി 10 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

ഐടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി 11/10/2002 ന് അധ്യാപകരുടെയും പി.ടി.എ യുടെയും സഹായത്തോടെ ഒരു കമ്പ്യൂട്ടര്‍ ലാബ് നിലവില്‍ വന്നു. വിപുലീകരിച്ച് സൗകര്യപ്പെടുത്തി 07/06/2004 ന് രണ്ടാമത്തെ ലാബും ഉത്ഘാടനം ചെയ്തു. ഡിജിറ്റല്‍ സൗകര്യത്തോടെ 16/08/2005 ന് സ്മാര്‍ട്ട് റൂം ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും നല്ല കമ്പ്യൂട്ടര്‍ ലാബിനുള്ള രണ്ട് ലക്ഷം രൂപയുടെ അവാര്‍ഡ് 17/09/2007 നു ബഹു. വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ജില്ലയിലെ ഏറ്റവും നല്ല ലാബിനുള്ള 10,000 രൂപയും ലഭിച്ചു
അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം 07/02/2008 നു ഉത്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യം ലാബില്‍ ലഭ്യമാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

അദ്ധ്യാപക സമിതി

പൂക്കോട്ടുംപാടം ഗവ : ഹൈസ്ക്കൂള്‍ അധ്യാപകസമിതി

പ്രധാനഅധ്യാപകന്‍ : തൊമസ് കെ അബ്രഹാം


സ് റ്റാഫ് സെക്രട്ടറി
എം. അബ്ദുസ്സമദ്
ഗണിതശാസ്ത്ര വിഭാഗം
1. ജൈസിങ് ജൊസ്
2. ബിജൊയ്. സി
3. വില്‍സന്‍.
4. മിനി തെരെസ്സ
5. രമാദെവി.പി.ബി
6. സിന്ധു. പി
7. അനിത. ആര്‍
8. രാധിക. പി

ഭൗതികശാസ്ത്ര വിഭാഗം
1. കെ.വി. ജമീല
2. കെ. വിനീത
3. ഷാജിത. കെ
4. കെ.വി.ശങ്കരദാസ്
5. പി.ഉണ്ണികൃഷ്ണന്‍
6. സെലിനാമ്മ തോമസ്
ജീവശാസ്ത്ര വിഭാഗം
1.

സാമൂഹ്യശാസ്ത്ര വിഭാഗം
1. കെ. കോമളവല്ലി
2. എം.അബ്ദുസ്സമദ്
3. ജി.പ്രസാദ്
4. ജ്യോതി പ്രകാശ്
5. പി. ശോഭ
6. കെ.അബ്ദുള്‍ അസീസ്
7. കെ. രാമന്‍ കുട്ടി
8. വി.പി.സുബൈര്‍
ഇംഗ്ലീഷ് വിഭാഗം
1. ബിജു. കെ.ടി.
2. ജൊസെഫ് ജൊര്‍ജ്
3. സി.പി.ആസ്യ
4. ഇ.ഉന്നിക്രിഷ്നന്‍
5. പ്രമീല വൈക്കതൊദി

മലയാള വിഭാഗം 1. 2.
ഹിന്ദി വിഭാഗം 1. 2.

അറബി വിഭാഗം 1. 2.

സ്പെഷ്യല്‍ ടീച്ചേര്‍സ് 1. (Drawing) 2. (Music) 3.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ജോര്‍ജ് ബഞ്ചമിന്‍ (1974-76) | ആര്‍. മോഹന്‍ (1976-78) | എന്‍.കെ. രാഘവന്‍ (1978-79) | എസ്. വര്‍ഗ്ഗീസ് (1979-80)‍ | | വി.കെ. സുലൈമാന്‍ (1980-81)‍ | കെ. ദിവാകരന്‍ (1981-82) | എന്‍. ഗോപിനാഥന്‍ ആചാരി‍ (1982-84)| ബി. ഗിരിജാബായ് (1984-86)‍ | എന്‍. ഗംഗാധരന്‍ നായര്‍(1986-88) | എസ്. ജനാര്‍ദ്ദനന്‍ നായര്‍ (1988-89 ) | ജോര്‍ജ്. വി. അബ്രഹാം (1989-91) | ബി. സരസമ്മ (1991-92)‍ | വി.കൊച്ചു നാരായണന്‍(1992-93) | വി.പി. രാജന്‍(1993-94) | ഡി. രുഗ്മിണിയമ്മ (1994-95) | കെ.പി. പുഷ്പ (1995-96)‍ | ജോസഫ് ജോര്‍ജ് (1997-99) | കെ. വിജയന്‍ (1999-2000)| പി. നാരായണിക്കുട്ടി (2000-02)‍ | പി. സുലോചന (2002-03) | പി.കെ. കുഞ്ഞച്ചന്‍ (2005) | കെ. പാര്‍വതി (2005) | എന്‍.നിര്‍മ്മല | പാത്തുമ്മ ചോലക്കല്‍ |അന്നമ്മ | കെ. ഭാസ്കരന്‍ | തോമസ്.കെ.അബ്രഹാം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.