ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കാടില്ലങ്കിൽ നാടില്ല.
കാടില്ലങ്കിൽ നാടില്ല
ഒരിടത്തൊരിടത്ത് ഒരു കാട്ടിൽ ധാരാളം പക്ഷിമൃഗാദികൾ താമസിച്ചിരുന്നു. അവർ പരസ്പരം സഹായിച്ചും സ്നേഹിച്ചും സന്തോഷത്തോടെ ജീവിച്ചിരുന്നു. അങ്ങനെ ഇരിക്കെ പെട്ടന്ന് ഒരു ദിവസം കുറച്ച് മനുഷ്യർ കാട്ടിലേക്ക് വന്നു. അവർ മരങ്ങൾ വെട്ടിമുറിക്കാൻ തുടങ്ങി.ഇതു കണ്ട് കാട്ടിലെമൃഗങ്ങൾ മൃഗരാജാവായ സിംഹത്തെ വിവരമറിയിച്ചു. ഇതു കേട്ട് സിംഹം ഇക്കാര്യം അന്വേഷിക്കാൻ പോയി. സംഭവം സത്യമാണെന്നു സിംഹത്തിനു മനസ്സിലായി. പക്ഷികൾക്ക് താമസിക്കാൻ കൂടില്ലാതായി കാട്ടിൽ മഴ കുറഞ്ഞു. അവസാനം മനുഷ്യരോട് നേരിട്ടു സംസാരിക്കാൻ മൃഗങ്ങൾ തീരുമാനിച്ചു. സിംഹം പറഞ്ഞു ദയവുചെയ്ത് നിങ്ങൾ ഇവിടെ നിന്ന് പോകണം. "ഓർക്കണം കാടില്ലങ്കിൽ നാടില്ല ". ഓരോമരങ്ങൾ നിങ്ങൾ വെട്ടി നശിപ്പിക്കുമ്പോൾ പക്ഷികൾക്ക് അവരുടെകിടപ്പാടമാണ് നഷ്ടമാകുന്നത്. നിങ്ങളുടെ നാട്ടിൽ ഇത്രെയും വരൾച്ച വരാൻ കാരണം നിങ്ങൾ തന്നെയാണ്. നിങ്ങൾ സമീപത്തുള്ള മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് കാരണമാണ് ഇതെല്ലാം സംഭവിക്കുന്നത്.... എല്ലാവ്യാധികളുടെയും ഏറ്റവും നല്ല ഔഷധം പരിസ്ഥിതി തന്നെ യാണ്.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |