ഈസ്റ്റ് കതിരൂർ എൽ പി എസ്/അക്ഷരവൃക്ഷം/ക്വാറൻ്റീൻ
ക്വാറന്റീൻ
മിട്ടു മുയൽ വളരെ വേഗത്തിൽ ഓടുകയാണ്. കറുമ്പിക്കാക്ക പറഞ്ഞ കാര്യം ചെവിയിൽ അലയടിക്കുന്നു. നമ്മെക്കാൾ വളരെ ചെറിയ കൊറോണ എന്ന ജീവി നമ്മെ നശിപ്പിക്കാൻ പോകുന്നു. എല്ലാവരെയും കൊല്ലുന്നു എന്നാണ് കറുമ്പിക്കാക്ക പറഞ്ഞത്. അയ്യോ രക്ഷപ്പെടാൻ എന്താണൊരു വഴി. കൈയിൽ കിട്ടിയിരുന്നെങ്കിൽ ചൂടു വെള്ളത്തിലിട്ട് ഞാൻ അവറ്റകളെ ..... അതാരാ ഓടി വരുന്നത് ചിങ്കൻ പട്ടിയല്ലേ ?.... വല്ലപ്പോഴും അവന് കാട്ടിലേക്കൊരു വരവുണ്ട്. അവനിൽ നിന്നാ നാട്ടിലെ എല്ലാ വിശേഷങ്ങളും അറിയുന്നത്. എന്താടാ വിശേഷം? മിട്ടു മുയൽ വിശേഷം തിരക്കി. എന്തു പറയാനാ.. ഒരു ചായ പീടിക പോലും തുറന്നിട്ടില്ല. വല്ലതും തിന്നാൻ കിട്ടുന്നത് അവിടെ നിന്നാ. എല്ലാം പൂട്ടിട്ടടച്ചു. എടാ നീ വരുന്നത് നാട്ടിൽ നിന്നല്ലേ? എനിക്ക് രോഗം പകർത്തുമോ? ഹ..ഹ.. ഇതാണ് നാട്ടിലെ അവസ്ഥ. എല്ലാവരും സ്വന്തം വീട്ടിൽ ഒതുങ്ങിക്കൂടുകയാ. നിനക്കറിയാമോ ചൈനയില് വുഹാൻ എന്ന് പേരുള്ള നാട്ടിലാ ഇതാദ്യം വന്നത്. കണ്ണിൽക്കണ്ട പാമ്പ്, വവ്വാൽ. പുഴു, തേള്, എലി തുടങ്ങിയ എല്ലാ ജീവികളെയും കൊന്നു തിന്നുന്ന മനുഷ്യരാ അവിടെ. ഇപ്പോളോ നാട്ടിന് ചീത്തപ്പേരായി. ഇതിനെയൊക്കെ തിന്നുന്നത് കൊണ്ടല്ലേ രോഗം വന്നത്. എങ്ങനെ വരാതിരിക്കും ആരോ വരുന്നുണ്ടല്ലോ! അയ്യോ മനുഷ്യരാ ഓടിക്കോ.. മിട്ടു മുയൽ ജീവനും കൊണ്ടോടി. എന്തിനായിരിക്കും അവർ വന്നത്? ചിങ്കൻ എവിടെ പോയി? അവനോട് ചോദിക്കാമായിരുന്നു. മിട്ടു മുയൽപറഞ്ഞു. ഞാനിവിടുണ്ടേ... എടാ നീ ഇങ്ങോട്ടു വന്നത് തെറ്റായിപ്പോയെന്ന് തോന്നുന്നു. വേലിയിലിരിക്കുന്ന പാമ്പിനെയാണല്ലോ ഞാനെടുത്ത് തോളിൽ വച്ചത്. മിട്ടു ചിങ്കൻ കിടന്ന മാളത്തിന്റെ വാതിൽ പാറ കൊണ്ടടച്ചു. അവിടെക്കിടക്ക് .....
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ