സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/കാലമിനിയും വരും
കാലമിനിയും വരും
"കാലം മാറി വരും ഒരു ഗാനത്തിന്റെ വരികളാണിത്. ലോക്ക് ഡൗൺ കാലത്ത് ഒരുപക്ഷേ ഏറ്റവും കൂടുതൽ നമ്മെ എന്തൊക്കെയോ ഓർമ്മപ്പെടുത്തുന്ന വരികൾ. എത്രയോ തലമുറകൾ ചവിട്ടി നടന്ന മണ്ണിലൂടെയാണ് നമ്മുടെ നടത്തം. നമുക്ക് മുൻപ് ജീവിച്ച ഒരുപാട് തലമുറകൾ മദിച്ചു ജീവിച്ച മണ്ണ് . ഒരായിരം സ്വപ്നങ്ങളുടെ ശവപ്പറമ്പ്. മണ്ണടിഞ്ഞുപോയ ആ തലമുറയും കൊറോണയെക്കാൾ വലിയ പ്രതിസന്ധികളെ സധൈര്യം നേരിട്ടവരായിരിക്കാം. ആത്മധൈര്യം ചോർന്നുപോയവരും ഉണ്ടായേക്കാം. ഓർമ്മകൾ നമുക്ക് തരുന്നത് സുഖ -ദുഃഖ സമ്മിശ്രമായ വികാരങ്ങളാണ്. കൊറോണ കാലത്ത് അനുഭവങ്ങളും ഓർമ്മകളും നമുക്ക് കരുത്താകണം. പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ഒരു ചവിട്ടുപടി ആകണം നമുക്ക് അനുഭവങ്ങളും ഓർമ്മകളും. പ്രതിസന്ധികൾ ഒരാൾക്കോ ഒരു സമൂഹത്തിനോ മാത്രം ഉണ്ടാകുന്നതല്ല. ഭൂമിയിൽ എവിടെയും അത് സംഭവിക്കാം. ഈ പ്രതിസന്ധിയെയും നമുക്ക് അനുഭവങ്ങളുടെ കരുത്ത് കൊണ്ട് ചെറുത്തു തോൽപ്പിക്കാം. കവി വാക്യം ഓർമ്മിക്കാം. 'കാലം ഇനിയും വരും, വിഷു വരും, വർഷം വരും, ഒരു നല്ല പ്രഭാതത്തിനായി കാത്തിരിക്കാം'. {
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ