ജി എം യു പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

19:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണവൈറസ്

കൊറോണ വൈറസ് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് തുടക്കം കുറിച്ചത്. പിന്നീടത് ലോകത്തിലെ പല രാജ്യങ്ങളിലും വ്യാപിച്ചു.ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. കോവിഡ് 19 ലോകമൊട്ടാകെ വലിയ തോതിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ് . ലോകമൊട്ടാകെ രോഗം ബാധിച്ചവരുടെ എണ്ണം ലക്ഷക്കണക്കിനാണ് . എന്നാ‍ൽ ഇന്ത്യയിലും കേരളത്തിലും ഇതുവരെ കാര്യങ്ങൾ കൈവിട്ടുപോയിട്ടില്ലെന്ന് ആശ്വസിക്കാം.ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക പോലും ഭയന്ന് വിറക്കുകയാണ് എട്ട് കോടി മാത്രം ജനസംഖ്യയുള്ള ഇറ്റലി ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം സംഭവിച്ച രാജ്യമാണ് .എന്നാൽ 130 കോടി ജനസംഖ്യ ഉള്ള ഇന്ത്യയിൽ കോവിഡ് വ്യാപനം താരതമ്യേന കുറവാണെന്ന് ആശ്വസിക്കാം . നമ്മുടെ ആരോഗ്യമേഖലയിലുള്ള മികവാണ് ഇതിന് കാരണം.ഇന്ത്യയിൽ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിൽ നിന്ന് വന്ന മൂന്ന് മലയാളി വിദ്യാർത്ഥികളിലാണ് . ഈ മഹാമാരിയെ നേരിടാൻ ആരോഗ്യ പ്രവർത്തകരും ജനങ്ങളും സർക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ് .നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്ര, തമിഴ് നാട് ,കേരളം എന്നീ സംസ്ഥാനങ്ങളിലും ഡൽഹിയിലുമാണ് . കേരളത്തിൽ കോവിഡ് വ്യാപനം തടയാൻ വലിയ കൂട്ടായിമയിലൂടെയാണ് സാധിച്ച് കൊണ്ടിരിക്കുന്നത് . കോവിഡ് ഭീതിയിൽ സംസ്ഥാനം മൊത്തം നിശ്ചലമാണ് .ജനജീവിതം വളരെ ദുരിതത്തിലാണ് ജനങ്ങൾ പലരും പട്ടിണിയിലാണ് . ലോക് ഡൗൺ പ്രഖ്യാപിച്ചത് മൂലം ആളുകൾക്ക് അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ പുറത്തു പോകാൻ കഴിയുകയുള്ളൂ.ഇതുമൂലം രോഗം വ്യാപിക്കുന്നത് കുറക്കാൻ കഴിഞ്ഞു . വൈറസിനെ കുറിച്ച് നമുക്ക് ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ് . പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ടത് രോഗം വരാതിരിക്കാനാണ് .കൊറോണാ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ ചുമ, തൊണ്ടവേദന ,പനി , ശരീരവേദന തുടങ്ങിയവയാണ് .ഇവ നമുക്ക് കാണുകയാണെങ്കിൽ നമ്മൾ ഹോസ്പിറ്റലിൽ ഇതിൽ പോകണം. പ്രധാനമായും രോഗം വരാതിരിക്കാൻ ശുചിത്വം പാലിക്കണം . വ്യക്തിശുചിത്വവും പരിസരശുചിത്വവും ഇതിൽപ്പെടുന്നു . ചുമക്കുമ്പോഴും തുമ്മുമ്പോഴും ടവ്വൽകൊണ്ട് മറക്കുക. അതുപോലെ പോലെ പരിസരം നന്നായി വൃത്തിയാക്കുക . കൊറോണ വൈറസ് എന്ന മഹാമാരി നമ്മുടെ ജില്ലയിലടക്കം വ്യാപിച്ചു. അതുകൊണ്ടുതന്നെ നമ്മൾ മറ്റുള്ളവരുമായി ആയി അധികം സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക. കൈ കൊടുക്കാതിരിക്കുക .സോപ്പ് വെള്ളം ഈ വൈറസിനെ ഇല്ലായ്മ ചെയ്യും. അതുകൊണ്ട് കൊണ്ട് ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകഴുകി കൊണ്ടിരിക്കുക .അതുപോലെ ഇപ്പോൾ അത്യാവശ്യം ഘട്ടത്തിൽ മാത്രം പുറത്തു പോവുക. പുറത്തു പോകുമ്പോൾ തുവാലയോ മാസ്കോ ഉപയോഗിക്കുക സാനിറ്റൈസർ കയ്യിൽ കരുതുക. നമ്മൾ പരമാവധി ശ്രദ്ധിക്കുക . നമ്മുടെ അശ്രദ്ധ കൊണ്ട് നമുക്ക് രോഗം വരാതിരിക്കട്ടെ..

ഫാത്തിമത്ത് ഫിദ.സി.എച്ച്
4 ജി.എം.യു.പി.സ്കൂൾ.മാടായി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം