സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല. എന്നാൽ ലോകമൊന്നടങ്കം ഒരേസമയം ഒരു ഹർത്താൽ സംഭവിച്ചാലോ? എന്നുതീരുമെന്ന് തീർച്ചയില്ലാതെ അനിശ്ചിതമായി നീളുന്ന ഒരു ഹർത്താൽ! അങ്ങനെ ഒരു ദുരിതാവസ്ഥയിലാണ് ഇന്ന് ലോകം. കൊറോണ വൈറസ് പരത്തുന്ന കോവിഡ്-19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ ലോക്ക്ഡൗൺ ആക്കിയിരിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ്-19. 2019 ഡിസംബർ 31ന് സ്ഥിതികരിക്കപ്പെടുകയും 2020 ആരംഭത്തിൽ കാട്ടുതിപോലെ പടരുകയും ചെയ്ത ഈ പകർച്ചവ്യാധിയെ 2020 മാർച്ച് 11-നാണ് ലോകാരഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. ആദ്യത്തെ വ്യക്തിക്ക് കൊറോണ വൈറസ് ബാധ ഉണ്ടായതായി 2019 ഡിസംബർ 31-നാണ് ലോകാരോഗ്യ സംഘടനയെ ചൈന അറിയിച്ചത്. എന്നാൽ നവംബർ മുതൽ തന്നെ രോഗം പടർന്നുതുടങ്ങിയെന്നും 2019 അവസാനമായപ്പോഴേക്കും അഞ്ഞൂറോളം പേർ രോഗബാധിതരായെന്നുമുള്ള വിവരങ്ങൾ പിന്നീട് പുറത്തു വന്നു. ചൈനയിൽ ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണ ബാധയുടെ ഉദ്ഭവം. ആദ്യഘട്ടത്തിൽ ‘നോവൽ കൊറോണ വൈറസ്’ എന്നറിയപ്പെട്ടിരിന്ന ഈ രോഗത്തിന് കോവിഡ്-19 എന്ന പേര് 2020 ഫെബ്രുവരിയിലാണ് നൽകിയത്. പുതിയ കൊറോണ വൈറസ് ഉദ്ഭവം ആദ്യഘട്ടത്തിൽ ചൈന മറച്ചുവച്ചു എന്ന ആരോപണം നിലവിലുണ്ട്. സാമ്പത്തികവും വ്യാപാരപരവും രാഷ്ട്രിയവുമായ കാരണങ്ങളാണിത്. വുഹാൻ സെൻട്രൽ ഹോസ്പിറ്റസിൽ നേത്രവിദഗ്ധനായിരുന്ന ഡോ.ലീ വെൻലിയാങ് സമൂഹമാധ്യമങ്ങളിലൂടെ വിവരം പുറത്തുവിട്ടപ്പോഴാണ് ചൈന ഇക്കാര്യം സമ്മതിച്ചത്. കോവിഡ്-19 എന്ന ചികിത്സയില്ലാരോഗത്തെ പേടിച്ചാണ് ഇന്ന് കരയും കടലും ആകാശവും ഒരുമിച്ച് വാതിലടയ്ക്കുന്നത്. ഇത്തിരിയില്ലാത്ത ഈ വൈറസിനുമുന്നിൽ ലോകം നിശ്ചലം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം