പൊരുതിടേണം ഉണരുമീ
നല്ല നാളേയ്ക്കായ്
ഇനിയുമുണ്ട് ദിനരാത്രങ്ങളോരോന്
പൊരുതിടേണം കൊറോണയ്ക്കെതിരായ്
പ്രളയം വിതച്ച വിത്തുകൾ ഓരോന്നായ്
പിഴുതെറിയുന്നുകേരളമൊന്നായ്
ഇനിയും പടരുന്ന ഈ മഹാമാരി
കേരളമൊന്നായ് പിഴുതെറിയും
മതമില്ല ജാതിയില്ലിവിടെ സമത്വം
ഞങ്ങളൊന്നാണ് എൻ നാടുമൊന്നാണ്
സുന്ദരമാം ഈ കേരളഭൂമിയെ
ചഞ്ചലമാട്ടുന്നു ഇന്നിവിടെ
വീഴരുത്; തളരരുത്
പൊരുതിടേണം നല്ല നാളേയ്ക്കായ്