ഉള്ളടക്കത്തിലേക്ക് പോവുക

എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/മാലിന്യ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയം

മലചുരത്തിയ നീരുറവകൾ
അണകൾ കെട്ടി അടച്ചു നാം
പുഴയൊഴുകിയ വഴികളൊക്കെയും
അതിരു കല്ലുകൾ പാകി നാം
കുന്നിടിച്ചു നിരത്തി നാം
പുഴകളൊക്കെ നികത്തി നാം
പണിതു കൂട്ടി രമ്യ ഹർമ്യം
കൃഷിനിലങ്ങൾ നികത്തി നാം
ദാഹനീരതുമൂറ്റി വിറ്റു
നേടി കോടികളിന്നു നാം
ഭൂമി തന്നുടെ നിലവിളി
അതു കേട്ടതില്ല അന്നു നാം
പ്രകൃതി തന്നുടെ സങ്കടം
അണനിറഞൊരു നാളിൽ നാം
പകച്ചു പോയി പ്രളയമെന്നൊരു
മാരി തന്നുടെ നടുവിൽ നാം
കൈ പിടിച്ചു കയത്തിലായൊരു
ജീവിതം തിരികെ തരാൻ
ഒത്തു ചേർന്നു നമ്മൾ ഒന്നായ്
ഒരു മനസ്സായ് അന്നു നാം
ജാതി ചിന്തകൾ വർഗ്ഗ വൈരികൾ
ഒക്കെയും മറന്നു നാം
ഇനിയൊരിക്കലൊരൊത്തുചേരലി-
നൊരു ദുരന്താം കാക്കണോ ?
 

വിദ്യാ വാസു
8 എം ജി ഡി ജി എച്ച് എസ്
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത