ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്/അക്ഷരവൃക്ഷം/എന്റെഅനുഭവം
എൻ്റെ അനുഭവം
വളരെയധികം സന്തോഷത്തോടെ ആയിരുന്നു സ്കൂളിൽ പോയിരുന്നത് .കുറച്ച് മാസങ്ങളും ദിവസങ്ങളും കഴിഞ്ഞു പെട്ടെന്ന് ഒരു ദിവസം ഞങ്ങളെയെല്ലാം വിഷമത്തിലാക്കി ഒരു വാർത്ത ഞങ്ങളുടെ ഹെഡ്മാസ്റ്റർ അറിയിച്ചത് ഇന്ന് സ്കൂൾ പൂട്ടുന്നു. കൊറോണ വൈറസ് കാരണം ഇനി സ്ക്കൂൾ ഉണ്ടാകില്ല എന്ന് ഞങ്ങൾ ആകെ വിഷമിച്ചു .സ്ക്കൂൾ വാർഷികം ഏപ്രിൽ ഒന്നിനായിരുന്നു ഞങ്ങൾ അതിനായി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു സ്ക്കൂൾ അടച്ചതിനാൽ വാർഷികവും 'പരീക്ഷയും മുടങ്ങി പെട്ടെന്ന് കൂട്ടുകാരെ പിരിഞ്ഞ് പോരുന്ന സങ്കടവുമുണ്ടായിരുന്നു. ഇതിനിടയിൽ ലോക്ക് ഡൗണും വന്നു എല്ലാവരും' വീട്ടിലുണ്ടായിരുന്നു ഇതിനിടയിൽ വീണ്ടുമൊരു ദു:ഖവാർത്ത വന്നു ഞങ്ങളുടെ വല്യുപ്പ മരണപ്പെട്ടു പിന്നീട് കുറച്ച് ദിവസം ഞങ്ങളവിടെ നിന്നു. ഇപ്പോൾ എല്ലാവരും സ്വന്തം വീട്ടിലെത്തി ഒഴിവ് സമയങ്ങൾ ചിത്രം വരച്ചും കളിച്ചും പഠിച്ചും ഉപ്പയെ കൃഷിയിൽ സഹായിച്ചും ചിലവഴിച്ചു.ഈ ലോക് ഡൗൺ എനിക്ക് സന്തോഷവും സങ്കടവും തന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ