എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/ഇതു നാം അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇതു നാം അതിജീവിക്കും

നമ്മുടെ രാജ്യത്ത് കൊറോണ എന്ന വൈറസ് വന്നു. അതിനെ മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ വൈറസ് കാരണം ഇന്ത്യയിലെയും മറ്റും രാജ്യങ്ങളിലെയും മനുഷ്യരുടെ ജീവിതവും ജീവനും ഇല്ലാതായിക്കൊണ്ടിരിക്കുന്ന സന്ദർഭങ്ങളിൽ കോവിഡ് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു. ലോകത്തെ ഒട്ടുമിക്ക രാഷ്ട്രങ്ങളും അടച്ചു പൂട്ടിക്കൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിലാണ് എന്റെ മനസ്സിലേക്ക് ഒരു കുളിർമഴയായി ആ സന്തോഷ വാർത്ത വന്നത്. കൊറോണക്ക് ശമനം വന്നിരിക്കുന്നു. പല ജില്ലകളും തുറന്നുകൊണ്ടിരിക്കുന്നു. കുറച്ചു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. നമുക്ക് നമ്മുടെ ആ പഴയ ജീവിതവും പച്ചപ്പു നിറഞ്ഞ പാടങ്ങളും തോടുകളും സ്കൂളും കുട്ടികളുടെ കളിയും ചിരിയും എല്ലാം പഴയ പോലെ തിരിച്ചു കിട്ടാൻ പോവുകയാണ്.

രാജ്യങ്ങളിൽ നിന്ന് കോവിഡ് ഇല്ലാതായികൊണ്ടിരിക്കുന്നു. അതിലേറെ സന്തോഷം തോന്നി മാസ്ക്കും കോട്ടും ധരിച്ച് നമ്മളെ സന്തോഷത്തോടെ ശുശ്രൂഷിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും കണ്ടപ്പോൾ അവരുടെ ജീവിതം മറന്ന് നമുക്ക് വേണ്ടി കഷ്ട്ടപ്പെടുന്നു. അവരെ ദൈവത്തെ പോലെ ആരാധിക്കണം. ലക്ഷകണക്കിന് ആളുകളുടെ തണലായി നിന്ന് കൊണ്ടിരിക്കുന്ന നമ്മുടെ ഭരണാധികാരികളെയും അഭിനന്ദിക്കുകന്നു.

ആതിര .കെ.
4 A എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം