ജി.എച്ച്.എസ്. അഞ്ചച്ചവടി/അക്ഷരവൃക്ഷം/കാക്കുവിൻ അമ്മയാം പ്രകൃതിയെ
കാക്കുവിൻ അമ്മയാം പ്രകൃതിയെ
പ്രകൃതി നമ്മുടെ അമ്മയാണ്....ഭൂമിയുടെ അടിത്തറവരെ പ്രകൃതിയാ ണെന്ന് നമുക്ക് വേണേൽ പറയാം.പ്രകൃതി നമ്മുടെ ജീവന്റെ ഒരു ഭാഗം തന്നെയാണ്. കാരണം പ്രകൃതിയിലെ ഓരോ ഭാഗവും വായുവും വെള്ളവും ഉൾപ്പെടെ ഒട്ടനവധി എല്ലാം നൽകുന്നത് പ്രകൃതിയാണ്. ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും ഭക്ഷണവും വാസസ്ഥലവും എല്ലാം നൽകുന്നത് നമ്മുടെ പ്രകൃതിയിലെ മരങ്ങളും മലകളുമെല്ലാമാണ്.നമ്മുടെ ജീവൻ നിലനിൽക്കൻ തന്നെ മുഖ്യ പങ്കുവഹിക്കുന്നത് പ്രകൃതിയാണ് .പ്രകൃതി ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല. എന്നാൽ ഇത്രയും മനോഹരമായ പ്രകൃതിയെ നാം ഒന്നൊന്നായി കൊന്ന് തള്ളുകയാണ്. പ്രകൃതിയിലെ മുഖ്യ ഭാഗമായ കുന്നുകളും മലകളുമെല്ലാം നാം പാടു കൂറ്റൻ കെട്ടിട നിർമാണങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും വേണ്ടി ഇടിച്ചു നിരത്തുകയാണ് മരങ്ങളെല്ലാം മുറിച്ചു മാറ്റി ഭൂമിയെ ഇളക്കി മറിക്കുന്നു .വയലുകൾ നികത്തി വീടുകൾ നിർമിക്കുന്നു. ഇതെല്ലാം നമ്മൾ മനുഷ്യർ തന്നെയാണ് ചെയ്യുന്നത് ,മാത്രമല്ല പ്രകൃതി മലിനീകരണം അതി തീവ്രമായി മനുഷ്യർ നടത്തുന്നു. കേരളം ഒരു ദിവസം പുറം തള്ളുന്നത് ഉദ്ദേശം 10, 000 ടൺ മാലിന്യമാണ്. ഏതെങ്കിലും രീതിയിൽ സംസ്കരിക്കപെടുന്നത് പരമാവധി 5000 ടൺ മാത്രം ബാക്കി,5000 ടൺ മാലിന്യം കേരളത്തിലങ്ങോളമിങ്ങോളം ചിതറി കിടക്കുന്നു. ഏതു നിമിഷവും പൊട്ടിപു റ പ്പെട്ടേക്കവുന്ന പകർച്ച വ്യാധിയിലേക്കുള്ള തീകൊള്ളികളാണ് നാം കവറിൽ കെട്ടി ഇങ്ങനെ വലിച്ചെറിയുന്നത്. കേരളം നേരിടുന്ന ഗുരുതരമായ പ്രതിസന്ധി മാലിന്യ സംസ്കാരണത്തിനു ഫലപ്രഥമായ മാർഗങ്ങൾ ഇനിയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഈ മാലിന്യം മൂലവും വൃത്തിയില്ലായ്മ്മ മൂലവും ഇപ്പോൾ ലോകം ഒട്ടാകെ നേരിടുന്നത് കൊവിഡ് 19 എന്ന മഹാമാരിയാണ്. കേരളം മാലിന്യം നിക്ഷേപിക്കുന്നത് പോലെ തന്നെ മറ്റു രാജ്യങ്ങളും ചെയ്യുന്നു അതുകൊണ്ട് തന്നെയാണ് ലോകം ഒട്ടാകെ ഈ മഹാമാരി പടർന്നു പിടിക്കുന്നത്. ജനങ്ങൾ വർദ്ധിച്ചപ്പോൾ കാട് വെട്ടി തെളിച്ച്നാടാക്കി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമണിത്. വന്യജീവികളുടെ നാശത്തിനു കാരണമായ ഈ വന നശീകരണം ഒട്ടനവധി മൃഗങ്ങൾക്കും വന്യജീവികൾക്കും ബുദ്ധിമുണ്ട് ഉണ്ടാക്കുന്നുണ്ട്. വന്യജീവികൾ നാട്ടിൽ ഇറങ്ങി മനുഷ്യരുടെ ജീവനും കാർഷിക വിളികൾക്കും നാശം വിതക്കുകയാണ്. ഇത് ഒരു രാജ്യത്തിന്റെ പുരോഗതിയെ തന്നെ പ്രതികൂലമായി ബാധിക്കും. മരങ്ങൾ വെട്ടുന്നത് മൂലം മഴ കുറയും .പെയ്യുന്ന മഴയിൽ മണ്ണൊലിച്ച് പുഴകൾ വറ്റിവരണ്ട് നിൽക്കുന്നത്തിന്റെ കാരണവും മറ്റൊന്നുമല്ല. കാലാവസ്ഥയിലെ പ്രവചനാതീതമായ മാറ്റത്തിന്റെ കാരണവും ഇതു തന്നെ. നമ്മൾ പ്ലാസ്റ്റിക്കുകൾ കത്തിച്ചു നശിപ്പിക്കുമ്പോൾ അതിൽ നിന്ന് പുറപ്പെടുന്ന പുക വായുവിൽ പടർന്ന് വായു അമിതമായി മലിനീകരിക്കപ്പെടുന്നു. ഇത് മാരകമായ രോഗങ്ങൾക്ക് വലിയ കാരണം തന്നെയാണ് മാത്രമല്ല ഈ പുക നമ്മുടെ ഭൂമിയുടെ കാവൽകാരനായ ഓസോൺ പാളിയിൽ ചെന്നെത്തുകയും അതിനു വിള്ളൽ സംഭവിക്കുകയും ചെയ്യും. ഇതിനാൽ കാലാവസ്ഥയിൽ രൂക്ഷമായ മാറ്റം സംഭവിക്കും ഇതും മനുഷ്യർക്കിടയിൽ രോഗ സാധ്യത കൂട്ടും. പുഴയുടെ തീരങ്ങളിൽ ഫാക്ടറികൾ പണിയുന്നത് കൊണ്ടുള്ള ദോഷങ്ങൾ ധാരാളമാണ്. ശരാശരി 30° വരെ ചൂട്പിടിച്ചു കിടക്കുന്ന അറബിക്കടലിൽ വൻ നഗരങ്ങളിൽ നിന്നുള്ള കാർബൺ പുറംതള്ളൽ മൂലം ചൂട് പിന്നെയും കൂടുന്നു. ഓക്സിജന്റെ അളവും കുറയുന്നത് മൂലം അറബികടലിന്റെ പല ഭാഗങ്ങളിലും മൃതമേഖല(ഡെഡ് സോണ്)രൂപപെടുന്നുണ്ട് . മത്സ്യങ്ങൾ ചത്തു പൊങ്ങന്നതിനൊപ്പം ചെറിയ ജീവികളും കടൽ സസ്യങ്ങളും പവിഴ പുറ്റുകളും നശിക്കും. ആഗോള താപനത്തിനു പുറമെ വൻ നഗരങ്ങളിൽ നിന്നുള്ള ഓടജലം, മത്സ്യഫാമുകളിൽ നിന്നുള്ള പുറംതള്ളൽ തുടങ്ങി പ്ലാസ്റ്റിക് വരെയുള്ള മാലിന്യങ്ങൾ കുന്നുകൂടുന്നതാണ് സമുദ്രത്തിനടിയിലെ രസമാറ്റത്തിനു പിന്നിൽ . ഇപ്പോൾ നാട്ടിൽ നിലവിലുള്ള കൊവിഡ് 19 വളരെ ഭയാനകമാണെങ്കിലും ഇത് കാരണം പുറത്തിറങ്ങത്തതിനാൽ റോഡ്സൈഡിലെ അമിതമായ മാലിന്യ നിക്ഷേപം ഇല്ലാതായി. ഇത് പോലെ ഒരുപാട് പ്രകൃതി ഉപദ്രവങ്ങൾ കുറഞ്ഞു. പ്രകൃതി മനോഹരിയായി. എന്നാലും നാം ഇനിയും പ്രകൃതിയെ കാക്കേണ്ടതുണ്ട് വൃത്തിയില്ലായിമ്മയിൽ നിന്നും ഉടലെടുത്ത ഈ രോഗം നാം വൃത്തിയിലൂടെ മാറ്റിഎടുക്കണം. മരങ്ങൾ വെട്ടി നശിപ്പിക്കുന്നതു ആത്മഹത്യക്ക് തുല്യമാണ്. ജീവവായു പകരുന്ന വൃക്ഷങ്ങൾ തീർച്ചയായും നാം സംരക്ഷിക്കണം. മരങ്ങൾ വെച്ചുപിടിപ്പിച്ചും ജല ഉറവിടങ്ങൾ സംരക്ഷിച്ചും ഒരു പരിധി വരെ പ്രകൃതിയെ സംരക്ഷിക്കാം .ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നത് ഒരു ദിവസത്തേക്ക് മാത്രമായിമാറരുത്. അത് ജീവിതകാലം മുഴുവൻ വാർത്തിക്കണം. കുന്നുകളും. മലകളും ഇടിക്കാതിരിക്കുക, വയലുകൾ നികത്തുന്നത്തുന്നതിന് പകരമായി പുതിയ വയലുകളെ ഉണ്ടാക്കുക, മാലിന്യങ്ങൾ ബയോഗ്യാസ് പോലത്തെ ഉപകരണം ഉണ്ടാക്കി അതിൽ സാംസ്‌കരിക്കുക. ഇങ്ങനെയെല്ലാം ചെയ്ത് പ്രകൃതിയെ സംരക്ഷിക്കുമ്പോൾ നാം നമ്മുടെ ജീവിതം തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.കഴിഞ്ഞ പ്രളയം നാം തന്നെ ക്ഷണിച്ചതാണ് അത്പോലൊരു പ്രളയത്തെക്കൂടെ വരവേൽക്കാതിരിക്കാൻ അമ്മയാം പ്രകൃതിയെ കൈവിടാതെ കാത്ത്സൂക്ഷിക്കുക......
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം