സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/തുള്ളൽ പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുള്ളൽ പാട്ട്

നാരായണ ജയ നാരായണ ജയ
വുഹാനെന്നൊരു നാട്ടിൽ നിന്നും
കെറോണയെന്നൊരു ഭീകരവൈറസ്
മണ്ടിനടന്നു ലോകം മുഴുവൻ
ഒന്നൊന്നായിക്കൊന്നു ജനത്തെ
അതിനൊരു പ്രതിവിധി മരുന്നുമില്ല
മരുന്നു പോലും ഇല്ലാ ഉലകിൽ
സാമൂഹികമായ് അകലം വേണം
കൈകൾ നന്നായി കഴുകീടേണം
സാനിറ്റൈസർ, ടൗവൽ എന്നിവ
കരുതീടേണം മർത്യജനങ്ങൾ
എന്തൊരു പുകിലായ് ലോകം മുഴുവൻ
താണ്ടവമാടി രസിച്ചീടുന്നു
ഇന്ത്യ എന്ന മഹാരാജ്യത്തിൽ
കേരളമെന്നൊരു നാടുണ്ടല്ലോ
അവിടെ പോകാൻ ഉണ്ട് ഒരു ശങ്ക
അവിടെ പോയൽ തടികേടാകും
നിപ്പ,ഡെങ്കി, പ്രളയം എന്നീ
മൂശേട്ടകളെ തല്ലിയകറ്റി
അവിടെ പോയൽ തടികേടാവും
കൊറൊണയ്ക്കും മരണാശങ്ക
നാരായണ ജയ നാരായണ ജയ
 

അമയ എം.വി.
9 എ സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത