സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ വന്നത് വിദേശ നാടുകളിൽ നിന്നാണ്.അവിടെയെല്ലാം കൊറോണബാധിച്ചപ്പോൾ പേടിച്ച നമ്മുടെ നാട്ടുകാർ രക്ഷപ്പെടാനായി തിടുക്കത്തിൽ നാട്ടിലെത്തി.ഇവിടം എത്തിയപ്പോൾ ബന്ധുക്കളെയും കൂട്ടുകാരെയും സന്ദർശിച്ചു നാട് ചുറ്റി നടന്നു.തനിക്കു രോഗബാധ ഉണ്ടോയെന്ന് പരിശോധിക്കാൻ പോലും ഒരുകൂട്ടർ മറന്നു.അങ്ങിനെ കൊറോണ ഇവിടെയും ആധിപത്യം ഉറപ്പിച്ചു. എന്നാൽ കേരളത്തിന്റെ ക്രമീകരണങ്ങൾക്കു മുമ്പിൽ കൊറോണ തൊറ്റു.നേഴ്സ്മാരുടെയും ഡോക്ടർമാരുടെയും പോലീസ്‌കാരുടെയും സന്നദ്ധപ്രവത്തകരുടെയും ഇടപെടൽ മൂലം കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരികയ്യാണ്. ഇത് കേരളത്തിന്റ ഒരു മികവ് തന്നെയാണ്.ഇപ്പോൾ ദിവസം തോറും കോവിഡ് ബാധിക്കുന്നതിനേക്കാൾ കോവിഡ് സുഖമാകുന്നവരുടെ എണ്ണം കൂടി വരുന്നു.

വിദേശത്തു നിന്നും മറ്റും വരുന്നവരെ ക്വാറന്റൈനിലേക്കു ആക്കുക വഴി കോവിഡ് പടരാനുള്ള ഒരു വലിയ സാധ്യത കുറയുന്നു. ലക്ഷണങ്ങളുവരെ നീരിക്ഷണത്തിൽ ആക്കുകകയും കൂട്ടം കൂട്ടുന്നത് തടയുകയും റോഡിൽ ക്രമികരണങ്ങൾ ഒരുക്കുകയും വഴി കൊറോണ ഒരു മാറാരോഗമല്ലെന്നും നമ്മൾ തെളിയിച്ചു.ചികിത്സ വഴി അത് സുഖപ്പെടുത്താനാകമെന്നു നമ്മുക്കെല്ലാം മനസ്സിലായി.പേടിയല്ല ജാഗ്രതയാണ് വേണ്ടത്. വിദേശത്തു നിന്ന് വരുന്നവർ കാരണമാണ് കൊറോണ ബാധിക്കുന്നത്.അതുകൊണ്ടു അവർ ഇങ്ങോട്ടു വാരനനുവദിക്കതിരുന്നാൾ ഇത് കുറയ്‌ക്കാൻ സാധിക്കുമെന്നും നമ്മളിൽ ചിലർ എങ്കിലും വിചാരിക്കുന്നു.എന്നാൽ സ്വന്തം ബന്ധുക്കളുടെ കാര്യം വരുമ്പോൾ അവർ എങ്ങിനെയെങ്കിലും ഇ വിടെ എത്തിയാൽ മതിയെന്നും ചിന്തിക്കുന്നു.

സിയാ കോളറ്റ്
9 A സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം