എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി
രോഗപ്രതിരോധശേഷി
ഏതു രോഗത്തെയും മറികടക്കാൻ ഉള്ള പ്രാഥമിക മാർഗം ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ്. രോഗപ്രതിരോധ ശേഷി എന്നാൽ രോഗത്തെ പ്രതിരോധിക്കുവാൻ ഉള്ള കരുത്താണ്. ഇപ്പോൾ ഒരു രോഗം വന്നാൽ നമുക്ക് പ്രതിരോധശേഷി കുറവാണെങ്കിൽ അത് ചിലപ്പോൾ നമ്മെ മരണം വരെ കൊണ്ടെത്തിക്കാം. ഒരു വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ അത് നമ്മുടെ പ്രതിരോധശേഷിയെ കാർന്നു തിന്നുന്നു. വൈറസിനെയും രോഗാണുക്കളെയും തുരത്തി ഓടിക്കാനുള്ള നമ്മുടെ ശേഷി അതോടെ നഷ്ടപ്പെടും. എല്ലാ പ്രായക്കാരിലും പ്രതിരോധശേഷി കൂടിയവരും കുറഞ്ഞവരും ഉണ്ടാകും. എങ്കിലും സാധാരണയായി പ്രതിരോധശേഷി ഏറ്റവും കുറവു കാണപ്പെടുന്നത് കുട്ടികളിലും മുതിർന്നവരിലും ആണ്. ഇപ്പോൾ നമ്മുടെ ലോകത്തെ കാർന്നു തിന്നുന്ന മഹാമാരിയിൽ അകപ്പെട്ട് വീട്ടിലിരിക്കുകയാണ് നാം. നമുക്ക് കോവിഡ് 19 എന്ന മഹാമാരിയെ തുരത്താൻ കഴിയണമെങ്കിൽ നാം ഓരോരുത്തരും രോഗപ്രതിരോധശേഷി ഉള്ളവരാകണം. പ്രത്യേകിച്ചും കുട്ടികൾക്കും പ്രായമായവർക്കും അവരുടെ രോഗപ്രതിരോധശേഷി വര്ധിപ്പിക്കുവാനുള്ള പോഷക സമ്പന്നമായ ആഹാരം നൽകണം. പ്രധാനമായും ശുചിത്വം പാലിക്കണം. ഈ രോഗത്തെ അല്ല മറ്റേതൊരു രോഗത്തെയും പ്രതിരോധിക്കാൻ ശേഷിയുള്ളവരായിരിക്കണം. ഈ കൊറോണ കാലത്തു മനസ്സിൽ നിന്ന് മായാത്ത കുറെ നിറചിത്രങ്ങളുണ്ട്. അവയിലൊന്നാണ് തൊണ്ണൂറാം വയസ്സിലും എൺപത്തിയെട്ടാം വയസ്സിലും കോവിഡ് 19 എന്ന മഹാമാരിയോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്ന റാന്നിയിലെ വയോധിക ദമ്പതികൾ. ഈ വയോധിക ദമ്പതികൾ പ്രതിരോധനത്തിന് എന്നും ഒരു പാഠമാണ്. അവരുടെ ശരീരത്തിന്റെ പ്രതിരോധശേഷിയാണ് ജീവിതത്തിലേക്ക് മടങ്ങി വരാൻ അവർക്കു തുണയായത്. ഈ കൊറോണ കാലത്തെയും അതിജീവിച്ച് ഒരു നല്ല നാളേക്കായി കാത്തിരിക്കാം. "രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക രോഗത്തെ പ്രതിരോധിക്കുക."
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം