എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കണം
പരിസ്ഥിതിയെ സംരക്ഷിക്കണം
കൂട്ടരേ, നാം മരങ്ങൾ വെട്ടി നശിപ്പിക്കരുത്. കാടുകൾ ഇല്ലാതാക്കരുത്. മനുഷ്യൻ സൃഷ്ടിക്കുന്ന കാട്ടുതീയിലും മറ്റും എത്രയെത്ര പക്ഷികളും മൃഗങ്ങളും ചെറു പ്രാണികളും ഇഴജന്തുക്കളും വന്മരങ്ങളും കുറ്റിച്ചെടികളും നിരവധി ഔഷധ സസ്യങ്ങളും ഒക്കെയാണ് വെന്തു വെണ്ണീറാകുന്നത്. കാടുകൾ നമുക്ക് എത്ര ഉപകാരികളായിരുന്നു. വയലുകളെല്ലാം മണ്ണിട്ട് നിരത്തി. അവിടെ നമ്മൾ കൂറ്റൻ ഫ്ലാറ്റുകൾ പണിതു . അതുമൂലം നമ്മുടെ ജല സ്രോതസ്സുകൾ നഷ്ടമായി . പല ജീവികളും വംശനാശത്തിനു ഇടയായിരിക്കുന്നു. കുന്നുകളും കാടുകളും നശിപ്പിച്ചതിനാൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഒക്കെ ഉണ്ടായി. ഒടുവിൽ സംഹാര താണ്ഡവമാടി പ്രളയവും കണ്മുന്നിലൂടെ കടന്നു പോയി. ഈ പരിസ്ഥിതിയെ നശിപ്പിക്കുന്നത് നമ്മൾ മനുഷ്യർ മാത്രമല്ലേ? നാം ഈ പരിസ്ഥിതിയെ പരമാവധി ചൂഷണം ചെയ്യുന്നവരല്ലേ? അപ്പോൾ ഇത് സംരക്ഷിക്കാൻ നാം തന്നെയല്ലേ മുന്നിട്ടിറങ്ങേണ്ടത്? മടിച്ചു നിൽക്കാതെ നാം അതിനായി രംഗത്തുവരേണം. മരങ്ങൾ നട്ടു പിടിപ്പിക്കുക . വയൽ മണ്ണിട്ട് മൂടാതിരിക്കുക . പ്രകൃതി മനുഷ്യന് മാത്രമല്ല സകല ജീവജാലങ്ങൾക്കും ഉള്ളതാണെന്ന് തിരിച്ചറിയുക .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം