എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:27, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം

രോഗങ്ങളും പകർച്ചാവ്യാധികളും മനുഷ്യരെ വേട്ടയാടാൻ തുടങ്ങിയിട്ട് ആയിരക്കണക്കിന് വർഷങ്ങൾ ആയി.1720ൽപ്ളേഗ്,1820-ൽകോളറ,1920ൽ സ്പാനിഷ് ഫ്ളൂ,2020ൽകൊറോണ വൈറസ്.ഓരോ നൂറുവർഷങ്ങൾ കഴിയുന്തോറും ലോകത്ത് പിടിപെട്ടുകൊണ്ടിരിക്കുന്ന രോഗങ്ങളാണിവ.ശുചിത്വമില്ലായ്മയാണ് ഈ രോഗങ്ങൾ ഉണ്ടാവാൻ കാരണം. ശുചിത്വം ആളുകളുടെ ജീവിതസാഹചര്യങ്ങളും മററു രീതികളെയും ആശ്രയിച്ചിരിക്കുന്നു.അതിൽ പ്രധാനപ്പെട്ടതാണ് വ്യക്തിശുചിത്വം.വ്യക്തികൾ സ്വയം പാലിക്കേണ്ട ഒട്ടനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചാവ്യാധികളെയും ജീവിതശൈലീ രോഗങ്ങളെയും തടയാൻ നമുക്ക് സാധിക്കും.

വ്യക്തി ശുചിത്വം പോലെ പരിസര ശുചിത്വവും അനിവാര്യമാണ്.പരിസര ശുചിത്വമില്ലായ്മയാണ് പകർച്ചാവ്യാധികൾ ഉണ്ടാകാൻ കാരണം.പ്ലാസ്ററിക്അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക,മലിനജലം കെട്ടി നിർത്താതിരിക്കുക തുടങ്ങിയവയിലൂടെ പരിസര ശുചിത്വം കൈവരിക്കാൻ സാധിക്കും..

ലോകത്തെ മുഴുവൻ ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുന്ന രോഗമാണ് കൊറോണ വൈറസ്.കൊറോണ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടല്ല.ഒരു പരിധിവരെ തടയാൻ ശുചിത്വത്തിലൂടെ കഴിയും.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഈ മഹാമാരിയെ പ്രതിരോധിക്കാം.മററുള്ളവരുമായി ഹസ്ത ദാനം ചെയ്യാതിരിക്കുക,അടുത്തിടപഴകാതിരിക്കുക,മാസ്ക്,സാനിട്ടറൈസർ എന്നിവ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ രോഗം പകരുന്നത് തടയാൻ കഴിയും.എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് കഴിയും.ഇതിലൂടെ രോഗങ്ങളെ ഇല്ലാതാക്കാനും സാധിക്കും .

അൽ അമീൻ
3A എസ്.കെ.വി.എൽ.പി.എസ്.വെങ്കട്ടമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം