ജി.എച്ച്.എസ്സ്.എസ്സ്. മുതലമട
ജി.എച്ച്.എസ്സ്.എസ്സ്. മുതലമട | |
---|---|
വിലാസം | |
മുതലമട. പാലക്കാട്. ജില്ല | |
സ്ഥാപിതം | 00 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട്. |
വിദ്യാഭ്യാസ ജില്ല | പാലക്കാട്. |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,തമിഴ് |
അവസാനം തിരുത്തിയത് | |
24-02-2010 | Ghsmuthalamada |
പാലക്കാടിന്റെ തെക്കു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് മുതലമട ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍.1957ല്‍ ശ്രീ നാഗുമണി മാസ്റ്ററുടെ കാമ്പ്രത്ത്ചള്ളയിലുള്ള ഓലപ്പുരയിലാണ് ഹൈസ്ക്കൂള്‍ ആരംഭിച്ചത്. 40 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ചുള്ളിയാര്‍മേട്ടിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനു വേണ്ട സ്ഥലവും കെട്ടിടങ്ങളും സംഭാവന നല്‍കിയത് വെങ്ങുനാട് ധാത്രി വലിയറാണിയാണ്. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
-
പ്രധാനാദ്ധ്യാപകന്
ചരിത്രം
മുതലമട
പ്രാചീനമുതലമട
'മുതലിന്റെ മേട' എന്ന അര്‍ഥത്തിലാണ് ഈപേരു കൈവന്നത്.മുതല്‍ + മേട് പിന്നീട് മുതലമടയായിത്തിര്‍ന്നു.ഇന്നത്തെ മുതലമടപഞ്ചായത്തിലെ സ്ഥലങ്ങളോടൊപ്പം തമിഴ്നാടിന്റെ ചില പടിഞ്ഞാറന്‍ഭാഗങ്ങളും നെല്ലിയാമ്പതിയും കൊല്ലങ്കോടിന്റെ തെക്കേ മലയോരങ്ങളും ചേര്‍ന്നതായിരുന്നു പഴയ മുതലമട.
ശിലായുഗം മുതല്‍ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു.പറമ്പിക്കുളം,നെല്ലിയാമ്പതി പ്രദേശങ്ങളില്‍ അവര്‍ താമസിച്ചിരുന്നു. അക്കാലത്തെ ശിലായുധങ്ങളും ആരാധനാ വിഗ്രഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.മഹാശിലായുഗകാലത്തെ അവശിഷ്ടങ്ങളും (കല്ലറകള്‍,മുനിയറകള്‍,നന്നങ്ങാടികള്‍,നാട്ടുകല്ലുകള്‍)ഇവിടെ കാണാം.ആനമാറിക്കടുത്ത് വീരക്കല്ല് കാണാന്‍ കഴിയും.
ചേര-സംഘകാലഘട്ടത്തില്‍ ധാരാളം ആദിവാസിസമൂഹങ്ങള്‍ ഇവിടെ പാര്‍ത്തിരുന്നു.നെല്ലിയാമ്പതി മലനിരകളില്‍ നിന്നും പ്രവഹിക്കുന്ന ജലപ്രവാഹങ്ങളും
നദികളും മുതലമട പ്രദേശത്തെ വന്‍ കാടായി മാറ്റി.ജന്തുക്കളുടെ പേരുകള്‍ അങ്ങനെ സ്ഥലനാമത്തിലും വന്നു.(പോത്തന്‍പാടം,കുതിരമൂളി,കാളമൂളി,ആനമാറി)
പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേര്‍ന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീര്‍ണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ്.'പറമ്പിക്കുളം,ചുള്ളിയാര്‍,മീങ്കര,പെരുവാരിപ്പള്ളം,തൂണക്കടവ്എന്നീ 5 ഡാമുകള്‍ ഈപഞ്ചായത്തിലുണ്ട്.കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ് മുതലമട.നയനമനോഹരമായ പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.തെന്മലയോരത്ത്ധാരാളം മയിലുകളുണ്ട്. മാംഗോസിറ്റിഎന്ന അപരനാമത്താല്‍ മുതലമട അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങള്‍
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്റ്റ്രി,ബയോളജി വിഷയങ്ങള്‍ക്കായി ശാസ്ത്രപോഷിണി ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 7000 ത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയും അത്യാധുനിക വിവര സാങ്കേതികസൗകര്യങ്ങളുള്ള എഡ്യുസാറ്റ് റൂമും ഇവിടെയുണ്ട്.മലയാളം,തമിഴ് മീഡിയങ്ങളിലായി 5 മുതല്‍ 10 വരെ ക്ലാസുകളില്‍ ഇവിടെ അധ്യയനം നടക്കുന്നു. കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
'ഹൈസ്ക്കൂള്‍
- അധ്യാപകര്‍ - 67
- അനധ്യാപകര്‍ - 7
ആകെ - 68+7=75
ഹയര്‍ സെക്കണ്ടറി'
2000ത്തിലാണ് ഹയര്‍ സെക്കണ്ടറി ആരംഭിച്ചത്.[[]]5 ബാച്ചുകളിലായി ക്ലാസുകള്‍ നടക്കുന്നു.
- സയന്‍സ്ബാച്ച്- 2
- ഹ്യുമാനിറ്റീസ് ബാച്ച്-2
- കോമേഴ്സ് ബാച്ച്- 1
വിദ്യാര്‍ഥികളുടെ എണ്ണം
- +1 - 299
- +2 - 281
- ആകെ - 580
അധ്യാപകരുടെ എണ്ണം
- സ്ഥിരം - 11
- താല്‍ക്കാലികം - 14
- ആകെ - 25
ലാബ് അസിസ്റ്റന്റ്സ് - 2
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കുമ്പുട്ടെര്‍ ലാബ്
-
കമ്പുട്ടെര്‍ ലാബ്
-
കമ്പുട്ടെര്‍ ലാബ്
- ബയോളജി ലാബ്
-
ബയോളജി ലാബ്
-
ബയോളജി ലാബ്
- കായികം
-
കായികം
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.79149" lon="76.842499" zoom="10" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="10.46553" lon="76.015778"> 10.607548, 76.760595, ഗവ.ഹൈസ്ക്കൂള്‍ മുതലമട കൊല്ലങ്കോടു നിന്നും 8 കി.മീ . അകലെ പൊള്ളാച്ചി റോഡില്‍ സ്ഥിതി ചെയ്യുന്നു </googlemap> </googlemap>