ഗവ. എച്ച്.എസ്സ് .എസ്സ് .പട്ടാഴി/അക്ഷരവൃക്ഷം/സ്നേഹം
സ്നേഹം
ഒരിക്കൽ ഒരു കാട്ടിൽ ഒരു പുള്ളിപ്പുലി ഉണ്ടായിരുന്നു. അവൻ തീരെ അവശനായിരുന്നു. ദിവസങ്ങളായി പുലിക്ക് ആഹാരം കിട്ടിയിട്ട്. അങ്ങനെ ഒരു ദിവസം ആഹാരം തേടിയുള്ള യാത്രയിൽ പുഴയരികിൽ ഒരു മാൻ കൂട്ടത്തെ കണ്ടു. ഒടിച്ചെന്ന് കഴിക്കാനുള്ള ശേഷി പുലിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല. കുറേ നേരം പുള്ളിപ്പുലി മാൻ കൂട്ടത്തെ ദയനീയമായി നോക്കി നിന്നു. ആ മാനുകൾ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അവർ ഒരു പുള്ളഇമാനിനെ പരിചരിക്കുകയായിരുന്നു. പുള്ളിപ്പുലി മാൻ കുട്ടത്തിനടുത്തേക്ക് സാവധാനം ചെന്നു. മാനുകൾ ചിതറി ഓടി. അവശനായ പുള്ളിമാൻ മാത്രം അവിടെ കിടന്നു. പുള്ളിപ്പുലി മാനിനടുത്തേക്ക് നീങ്ങി. ഇതുകണ്ട മാൻ പറഞ്ഞു ' അരുത് അങ്ങ് എന്നെ ഒന്നും ചെയ്യരുത്, എനിക്ക് മാരകമായ ഒരു രോഗം പിടിപെട്ടിരികികുകയാണ്. എന്നെ തിന്നാൽ അങ്ങക്കും ഈ രോഗം പകരും. എന്നെ തിന്നാലേ മതിയാകൂ എങ്കിൽ എന്റെ രോഗം ഭേദമാകുമ്പോൾ തിന്നുകൊള്ളൂ'. ഇതുകേട്ട പുള്ളുപ്പുലി തിരികെ പോയി. കുറച്ചു ദിവസങ്ങൾക്കു ശേഷം അസുഖം ഭേദമായ പുള്ളിമാൻ പുലിയെ തേടി എത്തി. മാൻ പറഞ്ഞു, 'ഞാൻ എന്റെ വാക്കു പാലിച്ചു, ഇനി നിനക്ക് എന്നെ തിന്നാം'. ഇതു കേട്ട പുള്ളിപ്പുലി അതിശയിച്ചു നിന്നു. സാധരണ ആരും സ്വന്തം ജീവൻ ത്വജിച്ച് എന്റെ അടുത്ത് എത്താറില്ല. എന്നാൽ മുമ്പുതന്ന വക്കുപാലിക്കാൻ തന്നെ തേടിയെത്തിയ പുള്ളിമാനിനോട് സ്നേഹ ബഹുമാനവും തോന്നി. പിന്നീട് അവർ കാട്ടിലെ നല്ല സുഹൃത്തുക്കളായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ