എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/'ശുചിത്വം'

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നല്ലൊരു നാളെ സൃഷ്ടിച്ചീടാൻ
ശുചിത്വം നമ്മൾ പാലിക്കേണം

നല്ലൊരു നാളയെ വരവേറ്റീടാൻ
നന്മ നിറഞ്ഞവരാവേണം

കഴിക്കും മുമ്പും ശേഷവും നമ്മൾ
കൈകൾ നന്നായ് കഴുകേണം

എന്നും രാവിലെ കുളിച്ചിടേണം
നഖമോ വളരാതെ നോക്കേണം

വീടും പരിസരമെപ്പോഴും
വൃത്തിയാണോ നോക്കേണം

മുതിർന്നവരെ എപ്പോഴും
ബഹുമാനിച്ചു നടക്കേണം

ചെറിയവരെ എപ്പോഴും
സ്നേഹിച്ചു നടത്തേണം

ഗുരുനാഥരെ ബഹുമാനിച്ചു
ഗുരുത്വം നമ്മൾ നേടേണം

ശുചിത്വം നമ്മുടെ സംസ്കാരം
അറിവാം നമ്മുടെ സമ്പത്ത്...

 

ആയിഷ സിദ
2 B എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത