നല്ലൊരു നാളെ സൃഷ്ടിച്ചീടാൻ
ശുചിത്വം നമ്മൾ പാലിക്കേണം
നല്ലൊരു നാളയെ വരവേറ്റീടാൻ
നന്മ നിറഞ്ഞവരാവേണം
കഴിക്കും മുമ്പും ശേഷവും നമ്മൾ
കൈകൾ നന്നായ് കഴുകേണം
എന്നും രാവിലെ കുളിച്ചിടേണം
നഖമോ വളരാതെ നോക്കേണം
വീടും പരിസരമെപ്പോഴും
വൃത്തിയാണോ നോക്കേണം
മുതിർന്നവരെ എപ്പോഴും
ബഹുമാനിച്ചു നടക്കേണം
ചെറിയവരെ എപ്പോഴും
സ്നേഹിച്ചു നടത്തേണം
ഗുരുനാഥരെ ബഹുമാനിച്ചു
ഗുരുത്വം നമ്മൾ നേടേണം
ശുചിത്വം നമ്മുടെ സംസ്കാരം
അറിവാം നമ്മുടെ സമ്പത്ത്...