ഗവ. യു. പി. എസ്. മണമ്പൂർ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ അമ്മ


പ്രകൃതി നമ്മുടെ അമ്മയാണ്. എല്ലാ മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ശുദ്ധവായുവും ശുദ്ധജലവും ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ്. എന്നാൽ മനുഷ്യൻ്റെ പല പ്രവർത്തനങ്ങളും പരിസ്ഥിതിയെ ദോഷകരമായ രീതിയിൽ ബാധിക്കുന്നു. ഇത് ലോക നാശത്തിനുവരെ കാരണമായേക്കാം. മലിനീകരണം, വനനശീകരണം, കുന്നിടിക്കൽ, മണൽവാരൽ തുടങ്ങി പ്രകൃതിയോടുള്ള മനുഷ്യൻ്റെ ചൂഷണങ്ങൾ ഇന്ന് ഏറിവരുന്നു. വരൾച്ച, ആഗോളതാപനം, ഓസോൺ പാളിയിൽ വിള്ളൽ എന്നിവ ഇതിൻ്റെ പ്രത്യാഘാതങ്ങളാണ്. ഈ സാഹചര്യത്തിൽ നാം മരങ്ങൾ നട്ടു വളർത്തിയും പരിസ്ഥിതിയെ സംരക്ഷിച്ചും പ്രകൃതിയോടിണങ്ങിയുള്ള ജീവിതം നയിക്കണം. നമ്മുടെ നല്ലതിനായി നല്ലൊരു നാളേയ്ക്കായ് നമുക്ക് കൈകോർക്കാം.


ആദിശങ്കർ എസ്സ്
3 ബി ഗവ: യുപിഎസ്സ് മണമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം