എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും
ശുചിത്വം അറിവ് നൽകും
ഏഴാം ക്ലാസ്സിലെ ലീഡറായിരുന്നു അരുൺ .അവന്റെ അദ്ധ്യാപകൻ വിദ്യാർത്ഥികൾ മുടങ്ങാതെ അസംബ്ലിയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് ശിക്ഷ ലഭിക്കുമെന്ന് പറഞ്ഞിരുന്നു' അന്ന് ഒരു കുട്ടി മാത്ര o വന്നില്ല. അസംബ്ലി കഴിഞ്ഞ് കുട്ടികൾ ക്ലാസ്സിൽ കയറി അദ്ധ്യാപകൻ ക്ലാസ്സിൽ വന്നു എന്നിട്ട് ക്ലാസ്സ് ലീഡറായ അരുണിനോട് ചോദിച്ചു ഇന്ന് അസംബ്ലിയിൽ പങ്കെടുക്കാത്തവർ ഉണ്ടേ അരുൺ പറഞ്ഞു അഖിൽ മാത്രം അസംബ്ലിയിൽ പങ്കെടുത്തില്ല. അദ്ധാപകൻ വടിയുമായി അഖിലിന്റെ അടുത്തേക്ക് ചെന്നു. എല്ലാവരും അദ്ധ്യ പകൻ അഖിലിനെ അടിക്കുമെന്ന പ്രതീക്ഷയിൽ കളിയാക്കി ചിരിച്ചു.അദ്ധ്യാപകൻ ചോദിച്ചു എന്താ അഖിലെ അസoബ്ലിയിൽ പങ്കെടുക്കാതിരുന്നത് അഖിൽ പറഞ്ഞു. ഞാൻ ഇന്ന് പതിവുപോലെ ക്ലാസ്സിൽ എത്തി. എല്ലാവരും അസംബ്ലിക്ക് ഇറങ്ങി' അപ്പോഴാണ് ഞാൻ കണ്ടത് ക്ലാസ്സുറൂമാകെ ചപ്പും ചവറും ആയി വ്യത്തിഹീനമായി കിടക്കുന്നു. അതു കണ്ടപ്പോൾ എനിക്ക് അസംബ്ലിക്ക് പോകാൻ തോന്നിയില്ല' അസംബ്ലിയുടെ സമയത്ത് ഞാൻ ക്ലാസ സുറൂം വ്യത്തിയാക്കുകയായിരുന്നു. ഇതു കേട്ട പ്പോൾ അദ്ധ്യാപകൻ അഖിലിനെ അടിക്കുന്നതിന് പകരം അഭിനന്ദിച്ചു.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം