ജി. എൽ. പി. എസ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/കൂട്ടിലകപ്പെട്ട കുഞ്ഞിക്കിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടിലകപ്പെട്ട കുഞ്ഞിക്കിളികൾ

എന്തു ഞാൻ ചെയ്യേണ്ടതമ്മേ
ഇനിയുമെന്തു ഞാൻ ചെയ്യേണ്ടതമ്മേ
 എന്തു തെറ്റാണ് ഞാൻ ചെയ്തതമ്മേ
വീടെന്ന കൂട്ടിലെന്നെ പൂട്ടുവാൻ
എന്തു കുറ്റമാ ഞാൻ ചെയ്തതമ്മേ
കൂട്ടുകാരൊക്കെയും വരുമെന്നു കരുതി ഞാൻ
അവധി ദിനങ്ങളിൽ കളിച്ചീടുവാൻ
ആരും വന്നില്ല ആരും വന്നില്ല
ആരും വരില്ല എല്ലാരും വീടതാം കൂടിലത്രേ
അമ്മ പറയുന്നു പാടത്തു പോകണ്ട പറമ്പിലും പോകണ്ട
കളിക്കുവാൻ ഒട്ടുമേ പോയിടേണ്ട
കൊറോണ വരുമെന്നും കോവിഡതാണെന്നും
ലോക് ഡൗണാണെന്നും അമ്മയതെപ്പോഴും ചൊല്ലിടുന്നു
ക്രിക്കറ്റ് കളിയില്ല ഫുട്ബോൾ കളിയില്ല
മറ്റു കളികളും യാതൊന്നുമില്ല
തിന്നണം കുടിക്കണം വീട്ടിലിരിക്കണം
ഇതു മാത്രമാണമ്മ ചൊല്ലുന്നത്
എന്നിതു മാറുമെന്നമ്മയോടു ചോദിച്ചാൽ
അറിയില്ല അറിയില്ല കൈ മലർത്തും
പിണറായി അപ്പൂപ്പാ ഷൈലജ റ്റീച്ചറെ
ഈ പൂട്ടൊന്നു വേഗം അഴിച്ചീടുമോ
സ്കൂളിൽ പോകണം പരീക്ഷ എഴുതണം
അടുത്ത ക്ലാസ്സിൽ പോയീടണം
റ്റീച്ചറെ കാണണം കൂട്ടാരെ കാണണം
ഓടണം ചാടണം ഒരുപാട് കളികളും കളിച്ചിടേണം
പിണറായി ' അപ്പൂപ്പാ ഷൈലജ റ്റീച്ചറേ
ഈ പുട്ടൊന്നു വേഗം തുറന്നീടുമോ
 

അക്ഷയ് കൃഷ്ണൻ യു
4 ജി. എൽ. പി. എസ്. ഉമ്മന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത