പന്യന്നൂർ അരയാക്ക‌ൂൽ യു പി എസ്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലത്തെ ജാഗ്രതയും ശുചിത്വ ശീലങ്ങളും

ലോകത്ത് കൊറോണ എന്ന മഹാമാരി വിതച്ചത് നഷ്ട കണക്കുകൾ മാത്രം. ഈ വൈറസിൽ പൊലിഞ്ഞത് ലക്ഷ കണക്കിന് ജീവനുകളും...... കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ വരെ മെരുക്കിയ മനുഷ്യൻ കേവലം ഒരു സൂക്ഷ്മ ജീവിയെ ഭയന്ന് വീട്ടിൽ ഇരിക്കുന്നു. അത്രയ്ക്കാണതിന്റെ ആഘാതം. ഭൂമി എല്ലാ ജീവികൾക്കും ഒരു നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ ആ ജീവിയുടെ വംശ നാശം സംഭവിച്ചിരിക്കും. അതിനു വേണ്ടി പ്രകൃതി പല കടുത്ത തീരുമാനങ്ങളും എടുത്തെന്നു വരാം. കാരണം ഭൂമി ഒരു വംശത്തിനു മാത്രം വാഴാനുള്ള ഒരിടമല്ല. കൊറോണ കാലത്ത് മനുഷ്യൻ പുറത്തിറങ്ങാറായപ്പോൾ ഭൂമി അതിന്റെ ശ്വാസ കോശം തിരിച്ചു പിടിക്കുകയാണ്. ഇനി നമുക്ക് ചെയ്യാൻ കഴിയുന്നത് വ്യക്തി ശുചിത്വം പാലിക്കുക എന്നത് മാത്രം.ഈ ലോക് ഡൌൺ കാലത്ത് ഞാൻ വീട്ടിൽ തന്നെ ഇരിക്കുന്നു. ഈ സമയം ഞാൻ ഫലപ്രദമായി ഉപയോഗ പെടുത്തുന്നുമുണ്ട്. വീടുകൾ വൃത്തിയാക്കിയും വ്യക്തിശുചിത്വം പാലിച്ചും ഞാനും എന്റെ വീട്ടുകാരും കഴിയുന്നു. മറ്റുള്ളവരെ പോലെ ഞാനും ഈ രോഗം മാറട്ടെ എന്ന പ്രാർത്ഥനയിലാണ്. ലോകത്തെങ്ങും കൊറോണ പടർന്നു പിടിച്ചപ്പോഴും കേരളത്തിൽ ഇതിന്റെ ആഘാതം താരതമ്യേന കുറവാണ്. ശാരീരിക അകലം സാമൂഹിക ഒരുമ എന്നതാവണം ഇപ്പോഴത്തെ നമ്മുടെ മുദ്രാവാക്യം. നാളെ ഒന്നിക്കാനായി ഇന്ന് നമുക്ക് അകലം പാലിക്കാം

അർജുൻ
7 പന്ന്യന്നൂർ അരയാക്കൂൽ യു. പി. സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം