സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി നമ്മുടെ അമ്മ
എവിടെ നോക്കിയാലും പച്ചപ്പുനിറഞ്ഞ നമ്മുടെ ഭൂമിയുടെ അവസ്ഥ  ഇപ്പോൾ എന്താണ്? സർവ്വ നാശം സംഭവിച്ചിരിക്കുന്നു. നമുക്ക് ചുറ്റും ഒന്ന് കണ്ണോടിക്കുക മരങ്ങൾ വെട്ടി നശിപ്പിച്ചു, കുന്നുകൾ ഇടിച്ചുനിരത്തി, നദികളും കായലുകളും മലിനമാക്കി പ്രകൃതിയോട് നാം ചെയ്യുന്ന ക്രൂരതകൾ. പ്രകൃതി നമ്മെ സ്നേഹിക്കുന്നു.സർവ്വംസഹയായ ഭൂമി എന്തും സഹിക്കും എന്ന് വിചാരിക്കേണ്ട.ചിലപ്പോൾ ഭൂമി നമ്മുടെ നേർക്ക് ആഞ്ഞടിക്കും.അതിൻറെ പ്രത്യാഘാതമാണ് നാമിന്ന് അനുഭവിക്കുന്ന കൊറോണ എന്ന മഹാമാരി.ഇത് ലോകത്തെ മുഴുവൻ വിഴുങ്ങുമ്പോൾ നാം ഒന്നോർക്കണം,ഭൂമിയിലെ ജീവജാലങ്ങളെ നാം ഒന്നായി നമ്മുടെ അധീനതയിലാക്കി.നായ്ക്കൾ, പൂച്ച, ആന കോഴി, തേനീച്ച,തത്ത, കുയിൽ, വർണ്ണ പക്ഷികൾ വർണമത്സ്യങ്ങൾ. ഇവയുടെയൊക്കെ സ്വാതന്ത്ര്യം നിഷേധിച്ചു. ആ നമ്മളിപ്പോൾ ഒരല്പം സ്വാതന്ത്ര്യത്തിനുവേണ്ടി ഓടിനടക്കുന്നു .അമ്മയെപ്പോലെ നാം സ്നേഹിക്കേണ്ട പ്രകൃതിയെ നശിപ്പിച്ചു. സുന്ദരമായ പ്രകൃതിയെ കാത്തു പരിപാലിച്ച, വരുന്ന തലമുറയ്ക്ക് കൈമാറേണ്ട നമ്മൾ, അതിനെ ചവിട്ടിമെതിച്ചു.  കവി പാടിയത് പോലെ
                 ഇനി വരുന്നൊരു തലമുറയ്ക്ക്
               ഇവിടെ വാസം സാധ്യമോ?
                  മലിനമായ ജലാശയം അതി-
                      മലിനമായൊരു ഭൂമിയും

അന്യം നിന്നു പോകുന്ന വനസമ്പത്ത്, പക്ഷിമൃഗാദികൾ. വയലേലകൾ.അടുത്ത തലമുറയ്ക്ക് കൈമാറാൻ നമ്മുടെ കൈകളിൽ എന്തുണ്ട്? മാലിന്യ കൂമ്പാരങ്ങളും തരിശുഭൂമികളും കോൺക്രീറ്റ് കെട്ടിടങ്ങളും അല്ലാതെമറ്റെന്തുണ്ട്? ദാഹജലം കുപ്പിയിൽ വാങ്ങുന്ന നമ്മൾ ഇനിയും ശുദ്ധവായുവും കുപ്പിയിൽ വാങ്ങേണ്ടിവരും. നാം തന്നെ നമ്മുടെ കഴുത്തിൽ കോടാലി വയ്ക്കുന്നു. നമ്മുടെ പൂർവികർ നട്ട മാവിൽ നിന്നും മാങ്ങയും തെങ്ങിൽനിന്ന് തേങ്ങയും, പ്ലാവിൽ നിന്ന് ചക്കയും നാമിന്ന് അനുഭവിക്കുന്നുണ്ട്. നമ്മുടെ വരും തലമുറയ്ക്ക് ഇതെല്ലാം വെറും കേട്ടുകേൾവി മാത്രമായിരിക്കും. പച്ചപ്പട്ടു വിരിച്ച താഴ്വരകളും, സ്വർണ്ണവർണ്ണം വിതറുന്ന നെൽപ്പാടങ്ങളും, കളകളാരവം മുഴക്കി ഒഴുകുന്നനദികളും വൃക്ഷലതാദികൾ, ഇടതൂർന്ന് വളരുന്ന വനപ്രദേശങ്ങളും ഇന്ന് വെറും സ്വപ്നങ്ങൾ മാത്രമാണ്. പൂർവികർ അനുഭവിച്ച ആ പ്രകൃതിഭംഗി തിരിച്ചു കൊണ്ടു വരേണ്ടത് നമ്മുടെ കടമയല്ലേ. കുട്ടികളായ നമ്മൾ അതിനായി പ്രയത്നിക്കണം. മരങ്ങൾ വെച്ചു പിടിപ്പിക്കണം, കൃഷിയെ പ്രോത്സാഹിപ്പിക്കണം, വീടുകളിൽ പച്ചക്കറിത്തോട്ടങ്ങൾ നിർമിക്കണം. ഇനി ഒരു പ്രളയവും, മഹാമാരിയും നമ്മെ നശിപ്പിക്കാതെ ഇരിക്കട്ടെ. നല്ലൊരു നാളെയ്ക്കായി നമുക്ക് ഒന്നിച്ച് കൈകോർക്കാം

അനീറ്റ ബി
7A സെന്റ് തോമസ് യു .പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം