ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം

വാർഷിക പരീക്ഷ കഴിഞ്ഞു സാധാരണ എല്ലാവർഷവും കിട്ടുന്നത് പോലെ ഉള്ള അവധിക്കാലമാണ് മനസ്സിൽ ഉണ്ടായിരുന്നത്. പാഠങ്ങൾ  ഇനിയും പഠിക്കാൻ ബാക്കിയായിരുന്നു. കൂട്ടുകാരുമൊത്തു പുതിയ കളികൾ കളിക്കണമെന്നും അവരുടെ കൂടെ പുതിയ പ്രവർത്തനങ്ങൾ ചെയ്യണമെന്നും വാർഷികം നന്നായി ആഘോഷിക്കണമെന്നും വലിയ ആഗ്രഹം ഉണ്ടായിരുന്നു. നന്നായി പഠിച്ചു വാർഷിക പരീക്ഷയിൽ ഒന്നാമൻ ആവണം. പഠിപ്പിച്ച അധ്യാപകരോട് നന്ദി പറഞ്ഞു കൂട്ടുകാരോട് യാത്ര പറഞ്ഞിട്ട് വരണം. എന്നിട്ട് അവധിക്കാലം പുതിയ കളികൾ കളിച്ചു സന്തോഷിക്കണം. യാത്രകൾ പോകണം. എന്നാൽ എല്ലാം ബാക്കിയാക്കി പെട്ടെന്ന് ഒരു ദിവസം സ്കൂൾ അടച്ചു. നീണ്ട അവധി....... കാരണം കൊറോണ ആണത്രെ.... എല്ലാം മാറി മറിഞ്ഞു..... ഇപ്പോൾ വീട്ടിൽ അടച്ചിരിക്കൽ ആണ്.... ഇനി എത്ര ദിവസം.... ആലോചിക്കുമ്പോൾ സങ്കടം ആവുന്നു...... 

മുഹമ്മദ് മുസ്തഫ .എ.പി
1 ബി ഐ ഐ എ എൽ പി സ്കൂൾ ചേരൂർ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം