ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം
വ്യക്തിശുചിത്വം
ശുചിത്വത്തിലൂടെ മാത്രമേ നമുക്ക് കൊറോണയെ എതിർക്കുവാൻ സാധിക്കുകയുള്ളൂ. ശുചിത്വവും സഹകരണവും ഉള്ളതുകൊണ്ട് മാത്രമാണ് കേരളം ഇപ്പോഴും കൊറോണയെ എതിർത്തുകൊണ്ടിരിക്കുന്നത്. അത് കൂടാതെ മറ്റു രാജ്യങ്ങളിൽ മുന്നിട്ടു കേരളം രോഗവിമുക്തി നേടുന്നത്. ശുചിത്വം ഒരു ശീലമായി നാം മാറ്റിയാൽ ഒരു രോഗത്തിനും നമ്മെ എതിർക്കാൻ സാധിക്കില്ല. ശുചിത്വം എങ്ങനെയൊക്കെ ശീലിക്കാം എന്ന് ഞാൻ പറഞ്ഞു തരാം. എല്ലാ ദിവസങ്ങളിലും ഭക്ഷണം കഴിക്കുന്നതിനു മുൻപും കഴിച്ചതിനു ശേഷവും കൈ സോപ്പുപയോഗിച്ചു കഴുകുക. പുറത്തു പോയി വരുമ്പോഴും കൈകളും കാലുകളും സോപ്പുകൊണ്ട് കഴുകുക. അതിനുശേഷം നിങ്ങൾ ഇട്ട വസ്ത്രങ്ങൾ ഇളം ചൂട് വെള്ളത്തിൽ നല്ലതുപോലെ കഴുകുക. എല്ലാ ദിവസങ്ങളിലും രണ്ടു നേരമെങ്കിലും വൃത്തിയായി കുളിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൾ ഉപയോഗിക്കുക. മറ്റൊരാൾ ഉപയോഗിച്ച തൂവാലകൾ ഉപയോഗിക്കരുത്. അത് രോഗത്തിന് കാരണമാകുന്നു. ഇങ്ങനെ ശുചിത്വം നിത്യ ജീവിതത്തിൽ പാലിച്ചാൽ ഒരു രോഗങ്ങളും നമുക്ക് വരില്ല. ശുചിത്വം കൊറോണ വൈറസ് ഉള്ളപ്പോൾ മാത്രമല്ല പാലിക്കേണ്ടത്. നമ്മുടെ നിത്യ ജീവിതത്തിലും നമ്മൾ ശുചിത്വം പാലിക്കണം. അതിലൂടെ ഒരു വൈറസിനും ഈ ലോകത്തെ നശിപ്പിക്കാൻ സാധിക്കില്ല. ഞാൻ പ്രാർത്ഥിക്കുന്നു ലോകം കൊറോണ വൈറസ്സെന്ന പകർച്ചവ്യാധിയിൽ നിന്നും രോഗവിമുക്തമാവാൻ.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം |