എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയും മനുഷ്യനും

ഈ കാലഘട്ടത്തിൽ പ്രത്യേകമായി നമുക്കു വേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും .പണ്ട് നമ്മുടെ മുൻ തലമുറക്കാർ പ്രകൃതിയെ നശിപ്പിക്കാതെ അത് നിലനിർത്തിക്കൊണ്ട് അവയിലുള്ള വിഭവങ്ങളാണ് ഉപയോഗിച്ചിരുന്നത് .കൃഷികളും ഫലവൃക്ഷാദികളും സുലഭമായിരുന്നു . ഇന്ന് നമ്മുടെ സ്ഥിതി അതല്ല . വിഷമയമായ പച്ചക്കറികളും പഴവര്ഗങ്ങളും കഴിച്ചു രോഗികളുമായി തീരുന്നു . പ്ലാസ്റ്റിക്കുകളും മറ്റും വലിച്ചെറിഞ്ഞു ഭൂമിയെ മലിനമാക്കുന്നു .മാലിന്യങ്ങൾ നിറഞ്ഞ പുഴയിലെ വെള്ളം മലിനമാകുന്നു. അതു പോലെ വാഹനങ്ങളിൽ നിന്നുള്ള പുകയും മറ്റും വായുവിനെയും മലിനമാക്കിക്കൊണ്ടിരിക്കുന്നു . അങ്ങനെ നമ്മുടെ പരിസ്ഥിതിയെ നമ്മൾ തന്നെ നശിപ്പിക്കുന്നു . അതിനുള്ള മറുപടിയാണ് ഓരോ പുതിയ രോഗങ്ങളും . ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഈ മഹാമാരിയായ കോവിഡ് - 19 എന്ന രോഗത്തെ ഒറ്റക്കെട്ടായി നമ്മൾ നേരിട്ടത് പോലെ നമ്മൾ വ്യക്തി ശുചിത്വം ശീലിക്കുകയും അതു പോലെ പരിസര ശുചിത്വം ശീലിച്ചാൽ നമ്മുടെ നാടും പുതിയ തലമുറക്കായി നമുക്കു നൽകാം . നമ്മുടെ പരിസ്ഥിതി നമ്മൾ തന്നെ സംരക്ഷിക്കുക, അതിനായി പ്രകൃതി നൽകുന്ന ഓരോ പാഠങ്ങളാണ് പ്രളയവും മഹാമാരികളും .

" തിരിച്ചു പിടിക്കണം നമുക്കു ജീവിതം ഓരോ ചുവടിലും "

അനുഷ . കെ . നെൽസൺ
9 A എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം