ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/അക്ഷരവൃക്ഷം/കൊറോണ പച്ചപ്പ്
കൊറോണ പച്ചപ്പ്
കഴിഞ്ഞ വർഷം ലീവ് സറണ്ടർ ചെയ്ത തുകയോടൊപ്പം പിഎഫിൽ നിന്ന് കുറച്ച് കാശുകൂടെ എടുത്ത്ഒരുതുണ്ട് വയൽവാങ്ങി.വലിയകർഷകനായത്കൊണ്ടല്ല,അധികംശ്രദ്ധവേണ്ടാത്ത കുപ്പചീര,ചേമ്പ,വാഴചേമ്പ്,ചേന,കറിവേപ്പില,കോവൽ ,പറുത്തി,കൂവ,കാച്ചിൽ,നനകിഴങ്ങ്,കാണം.മുരിങ്ങ,ചുണ്ട,പപ്പായ,കാന്താരി മുളക്,പാൽ മുളക്,ഇഞ്ചി,അഗസ്തിചീര,മരച്ചീനി തുടങ്ങിയവയൊക്കെ നടണമെന്ന് കരുതി. പക്ഷേ ചിലത് മാത്രം നട്ടു.നടക്കാനിറങ്ങുമ്പോൾ കുറച്ച് വെള്ളം ഒഴിക്കും. എതായാലും പച്ചക്കറിക്ക ക്ഷാമം വന്നപ്പോൾ പാടത്ത് നോക്കാനിറങ്ങി. ഭാര്യ പറഞ്ഞു :”ഒരു പാട് കാണും കാ ര്യമായി കൃഷി ചെയതതല്ലേ? ” "വയൽ വാങ്ങാൻ പോയപ്പോൾ ഞാൻ പറഞ്ഞതാ കുറച്ച് ആഭരണങ്ങൾ വാങ്ങി വയ്കാൻ" ഞനൊന്നും മിണ്ടിയില്ല നമ്മുടെ സാമൂഹ്യ പശ്ചാത്തലം നോക്കുമ്പോൾ അവൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നി. ഞാൻ പാടത്ത് ചെന്ന് നോക്കിയപ്പോൾ മുരിങ്ങയിൽ കായുണ്ട്, ഇലയുണ്ട്, ചേമ്പിൽ കുറച്ച് തണ്ടുണ്ട്, പപ്പായിലും കോവലിലും ചെറുതെങ്കിലും കുറച്ച് കായുണ്ട്. കൂവ,കാച്ചിൽ,നനകിഴങ്ങ് ഇവയിൽ ചെറിയകിഴങ്ങുകൾ വന്നുതുടങ്ങിയിരിക്കുന്നു. കാന്താരിയിൽ ധാരാളം മുളകുണ്ട്.ഒരോന്നും ഒരോ ദിവസം കറിവച്ചാൽ ഒന്നു രണ്ട് മാസം കഴിഞ്ഞുകൂടാൻ ഒരു ബുദ്ധിമുട്ടുമില്ല.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ