ജി. എച്ച്. എസ്സ്. എസ്സ്. ഐരാണിക്കുളം/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രധാന്യമുള്ള വിഷയമാണ് ശുചിത്വം എന്നത്. ആരോഗ്യമുള്ള തലമുറകളുണ്ടാകണമെങ്കിൽ നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സംരക്ഷിക്കണം. എന്നാൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം അവരവരുടെ നേട്ടങ്ങൾക്കുവേണ്ടി മാത്രമാണ് അവർ പ്രയത്നിക്കുന്നത്. നാം നടക്കുന്ന വഴിയിലും ആശുപത്രിയിടങ്ങളിലും ശ്വസിക്കുന്ന നായുവിലും എന്തിന് കുടിക്കുന്ന വെള്ളത്തിലും മാലിന്യം അളുകി കിടക്കുന്നുണ്ട് നമ്മൾ അറിഞ്ഞോ അറിയാതെയോ അതെല്ലാം ഉള്ളിൽ പ്രവേശിപ്പിക്കുന്നു അങ്ങനെ നമുക്ക് പലതരം രോഗങ്ങൾ പിടിപെടുന്നു എതിൽനിന്നും നമുക്ക് മോചനം നേടണമെങ്കിൽ നമ്മൾ ഓരോരുത്തരും ശുചിത്വം പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക . ദിവസവും രണ്ടുനേരവും കുളിക്കുക നഖം വെട്ടിവൃത്തിയാക്കുക മുടി വളരുന്നതിനനുസരിച്ച് വെട്ടികളയുക ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകുക. മലിനജലം കെട്ടികിടക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്ലാസ്റ്റിക്ക് കുപ്പി ,കവറുകൾ ഉപയോഗശേഷം വലിച്ചെറിയാതെയിരിക്കുക വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . ഇന്ന് നാം നേരിടുന്ന കൊറോണയെന്ന വൈറസ് രോഗം പിടിപെട്ടവരെ ചികിത്സിക്കുന്നതിലും ശുചിത്വത്തിന് വളരെ പ്രാധാന്യമുണ്ട് . ഒരു പകർച്ച വ്യാധിയായ ഈ രോഗത്തെ തടയാനായി നമ്മൾ സോപ്പും അണുനാശിനികളും ഉപയോഗുക്കുന്നു. അതുകൊണ്ട് ഈ രോഗത്തെ ചെറുത്തു നിൽക്കാൻ നമുക്കു കഴിയുന്നു അതുകൊണ്ട് നല്ല വ്യക്തിത്വമുള്ളവരായി മാറാൻ നല്ല ശുചിത്ത്വശീലങ്ങൾ പാലിക്കുമെന്ന് നമുക്കെല്ലാവർക്കും പ്രതിജ്ഞയെടുക്കാം

ആദിത്യൻ കെ.എസ്
5A ജി.എച്ച്.എസ്സ്.എസ്സ് ഐരാണിക്കുളം
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം