ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/ ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവും രോഗപ്രതിരോധവും

സുന്ദരമായ പ്രകൃതി ദൈവദാനമാണ്. നമുക്ക് ജീവിക്കാനാവശ്യമായതെല്ലാം ഇവിടെയുണ്ട്. നമ്മുടെ പരിസരങ്ങൾ വൃത്തിയായി സൂക്ഷിച്ചും മരങ്ങൾ നട്ടു പിടിപ്പിച്ചും മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും ജലാശയങ്ങൾ മലിനമാക്കാതെയുമൊക്കെ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം സാമൂഹികവും സാംസ്കാരികവുമായ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടാവണം. അങ്ങനെ നമുക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ വാഹകരാകാം.

എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടെങ്കിലും അവനവന് തൃപ്തിപ്പെടുന്ന രീതിയിൽ ശുചിത്വം വേണമെന്നുള്ളതിന് എന്നും ഒരേ അഭിപ്രായം തന്നെയാണ്. പരിസര ശുചിത്വം പോലെ വ്യക്തിശുചിത്വവും വളരെ പ്രധാനപ്പെട്ടതാണ്. ദിവസവും കുളിക്കുക, പല്ല് തേക്കുക, നഖം മുറിക്കുക , വീടും പറമ്പും വൃത്തിയാക്കുക തുടങ്ങിയവ നാം ജീവിതത്തിൽ പാലിക്കണം. അങ്ങനെ നമ്മുടെ ഈ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് കൂടി ശുചിത്വം പാലിക്കുന്നതിനുള്ള പ്രേരണയാകകാൻ ശ്രമിക്കണം.

ശരീരത്തെ രോഗങ്ങൾക്ക് അടിമപ്പെടുത്താതെ പിടിച്ചുനിർത്താൻ രോഗപ്രതിരോധശേഷി കൂടിയെ തീരു. അത് കുറയാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്.. കൈകൾ വൃത്തിയാക്കി സൂക്ഷിച്ചും, ആരോഗ്യപ്രഥമായ ഭക്ഷണം കഴിച്ചും, കൃത്യമായ ആഹാരക്രമരീകരണം പാലിച്ചും , ആവശ്യത്തിന് മാത്രം കഴിച്ചും നാം പ്രതിരോധശേഷി വളർത്തണം.

" ആരോഗ്യത്തിന് പകരം ആരോഗ്യം മാത്രം" എന്ന തത്വം ഓർത്തു കൊണ്ടു മുന്നേറാം നമുക്കൊരുമിച്ചു.

ഫാത്തിമ നിയാസ്
5B ഗവ. യു. പി. എസ്. പാലവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം