എച്ച്. സി. എച്ച്. എസ്സ്. മാപ്രാണം

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 23 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hchsmapranam (സംവാദം | സംഭാവനകൾ)
എച്ച്. സി. എച്ച്. എസ്സ്. മാപ്രാണം
വിലാസം
മാപ്രാണം

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-11-2009Hchsmapranam




'തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ മാടായിക്കോണം പഞ്ചായത്തില്‍ മാടായിക്കോണം വില്ലേജില്‍ മാപ്രാണം പ്രദേശത്ത് ഇരിങ്ങാലക്കുട ടൗണില്‍ നിന്ന് 5 കി.മീ. വടക്ക് തൃശ്ശൂര്‍ റൂട്ടില്‍നിന്ന് 500 മീറ്റര്‍ കിഴക്കോട്ട് മാറി മാപ്രാണം ഹോളിക്രോസ് ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1984 ഒക്ടോബര്‍ മാസം 1-ാം തീയ്യതി 2 അധ്യാപകരും 28 വിദ്യാര്‍ത്ഥികളുമായാണ് മാപ്രാണം ഹോളിക്രോസ് ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1986-87 കാലഘട്ടത്തില് മാനേജരായിരുന്ന ഫാ. പോള്‍ താക്കോല്‍ക്കാരന് ഇടവകാംഗങ്ങളുടെ സഹകരണത്തോടുകൂടി ഈ സ്കൂളിനെ ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലുള്ള ഹൈസ്കൂളാക്കിമാറ്റി.ഇന്ന് കാണുന്ന 3നില കെട്ടിടത്തിലേക്ക് സ്കൂള്‍ മാറിയത് ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ്. ആറംഭഘട്ടത്തില്‍ ഓലമേഞ്ഞതായിരുന്നു വിദ്യാലയം. ആദ്യത്തെ മാനേജര്‍ റവ.ഫാ. പോള്‍ താക്കോല്‍ക്കാരനും ഹെഡ്മാസ്റ്റര്‍ എം.എ. വര്‍ക്കിമാസ്റ്ററും ആയിരുന്നു. വിദ്യാലയത്തില്‍ കുട്ടികളുടെ വിവിധങ്ങളായ കഴിവുകള്‍ക്ക് പ്രോത്സാഹനം നല്‍കുവാന് നിരവധി എന്‍ഡോവ്മെന്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാവപ്പെട്ട കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഇവിടെ നിന്നും നല്‍കിവരുന്നു. ഇന്ന് ഇവിടെ ൧൨ ഡിവിഷനുകളിലായി അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്നു. കലാ-കായിക-പ്രവൃത്തിപരിചയ രംഗങ്ങളിലും കന്പ്യൂട്ടര‍് വിവരസാങ്കേതികവിദ്യ, ശുചിത്വം എന്നീ രംഗങ്ങളിലും ഈ വിദ്യാലയം പ്രത്യേക ഊന്നല്‍ നല്‍കിവരുന്നു. നേട്ടങ്ങള്‍ 1987-ലെ ആദ്യ എസ്എസ്എല്‍സി ബാച്ച് മുതല്‍ 100 ശതമാനം വിജയം ഈ വിദ്യാലയത്തിന് അവകാശപ്പെടുവാന്‍ കഴിയും. ഈ ചുരുങ്ങിയ താലയളവിനുള്ളില്‍ ഡോക്ടര്‍മാര്‍, കോളേജധ്യാപകര്‍ എന്നിങ്ങനെ ഉയര്‍ന്ന സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി പൗരന്മാരെ വാര്‍തതെടുക്കുവാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഗ്രാമീണമേഖലകളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും. ആയതിനാല്‍ മുന്‍പറഞ്ഞ നേട്ടത്തിന് കൂടുതല്‍ ചാരുതയുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമീണവിദ്യാലയം എന്ന ബഹുമതിയും 2006-ലെ മദര്‍ തെരേസ അവാര്‍ഡും ഈ വിദ്യാലയം നേടിയിട്ടുണ്ട്. 2003-04 വര്‍ഷത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള അവാര്‍ഡ് ഈ വിദ്യാലയം നേടുകയുണ്ടായി. 2004-05 വര്‍ഷത്തിലെ ഗ്രേഡിങ്ങ് സംന്പ്രദായത്തിന്‍റെ അടിസ്ഥാനത്തില് ഇരിങ്ങാലക്കുട കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മാനുഷഇകമൂല്യങ്ങളില്‍ അടിയുറച്ച പൗരന്മാരെ വാര്‍ത്തെടുക്കുകയാണ്. ഈ വിദ്യാലയത്തിന്‍റെ പരമപ്രധാനമായ ലക്ഷ്യം


ഭൗതികസൗകര്യങ്ങള്‍

3-9-1974 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയന്‍സ് ലാബ്.
  • ഫാഷന്‍ ടെക്‌നോളജി ലാബ്.
  • കമ്പ്യൂട്ടര്‍ ലാബ്.
  • മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
  • എഡ്യുസാറ്റ് കണക്ഷന്‍.
  • എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഭാരത് സ്‌കൗട്ട് യൂണിറ്റ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകള്‍