ഗവ. യു. പി. എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/''അച്ഛന്റെ ജീവനെടുത്ത ഭീകരൻ'''

Schoolwiki സംരംഭത്തിൽ നിന്ന്
17:48, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അച്ഛൻറെ ജീവനെടുത്ത ഭീകരൻ

ഒരു സാധാരണ കുടുംബമായിരുന്നു അച്ചുവിൻറെത്. അച്ഛനും അമ്മയും ചേച്ചിയും നിറഞ്ഞ സന്തോഷമായ കുടുംബം. അങ്ങനെ ഇരിക്കെ അച്ചുവിൻറെ അച്ഛന് ഗൾഫിൽ ജോലി കിട്ടി.അച്ഛൻ ഗൾഫിലേയ്ക്ക് മടങ്ങി. ഇപ്പോൾ അച്ചുവിൻറെ അച്ഛൻ പോയിട്ട് ഏകദേശം രണ്ട് വർഷമായിക്കാണും. ഈ അവധിക്കാലത്ത് നാട്ടിലെത്തുമെന്ന് അച്ഛൻ മക്കളോട് പറഞ്ഞിരുന്നു. നിറയെ കളിപ്പാട്ടങ്ങളുമായി അച്ഛൻ വരുന്നതു കാത്തു അച്ചു ഇരുന്നു.എന്നിട്ടും അച്ഛൻ വന്നില്ല. അപ്പോഴാണ് അവർ ആ വാർത്ത അറിയുന്നത്, കൊറോണ എന്ന മാരക രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണ എന്ന മാരകരോഗം ഓരോ ജീവനേയും കാർന്നുതിന്നു കൊണ്ടിരിക്കുന്നു. ഈ വാർത്ത അറിഞ്ഞ നിമിഷം അവൻ അച്ഛനെ വിളിച്ചു. അച്ഛൻ ഫോൺ എടുത്തില്ല. അവസാനം ഒരു കോൾ അവർക്കു വന്നു. അച്ഛൻറെ കൂട്ടുകാരനായിരുന്നു അത്.' കൊറോണ എന്ന ഭീകരൻ അവൻറെ അച്ഛൻറെ ജീവനെടുത്തുയെന്നതായിരുന്നു ആ ഫോൺ കോൾ അച്ഛനെ ഒരു നോക്കു കാണാൻ പോലും അവനു കഴിഞ്ഞില്ല. ആ പിഞ്ചുമനസ്സ് വളരെയധികം വേദനിച്ചു.ഈ രോഗത്തിന് ഒരു മരുന്നില്ലെന്നറിഞ്ഞപ്പോൾ ആ മനസ്സ് പിടഞ്ഞു.ഒരു ജീവനും പൊലിയാതിരിക്കണമെങ്കിൽ നാം ഓരോരുത്തരും വീട്ടിലിരുന്ന് ഈ ഭീകരനെ തുരത്തണം. എങ്കിൽ മാത്രമെ എൻ്റെ അച്ഛനെപ്പോലെ ഇനി ആരും മരിക്കാതിരിക്കൂ.<

സാന്ദ്രലാൽ B .S
3 B ജി.യു.പി.എസ്.വിളപ്പിൽശാല,തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ